വേട്ടയാടുന്നതിനിടെ പിതാവി​െൻറ വെടിയേറ്റ് ബാലനു ദാരുണാന്ത്യം; മൂന്നു പേരുടെ ജീവൻ രക്ഷിച്ച് അവയവദാനം

സൗത്ത് കാരലൈനാ: മുയലുകളെ വേട്ടയാടുന്നതിനിടയിൽ പിതാവി​​െൻറ തോക്കിൽ നിന്നുള്ള വെടിയേറ്റ് ഒമ്പതു വയസുകാരൻ മരി ച്ചു. കുടുംബാംഗങ്ങളുമൊരുമിച്ചു താങ്ക്സ് ഗിവിങ്ങ് ദിനത്തിൽ സ്പ്രിങ് ഫീൽഡിൽ വേട്ടയാടുന്നതിനിടയിലാണ്​ അപകടമുണ്ടായത്​. നാലാം ഗ്രേഡ് വിദ്യാർഥിയായ കോൾട്ടൻ വില്യംസ് ആണ്​ മരിച്ചത്​.

ആറു മുതിർന്നവരും രണ്ടു കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവം നടക്കുമ്പോൾ ഇവർ ഫീൽഡിന് പുറത്തായിരുന്നു. പൊലീസ് വിദഗ്ദ്ധമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുട്ടിയുടെ മരണം സ്ഥിരീകരിച്ചതോടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തയാറായി. വർജീനിയയിൽ ചികിത്സയിലിരിക്കുന്ന കുഞ്ഞിനായി കരളും സൗത്ത് കാരലൈനായിലെ രണ്ട്​ കുഞ്ഞുങ്ങൾക്കായി വൃക്കകളും ദാനം ചെയ്​തു.

‘‘ജീവിതത്തിൽ നല്ല ദിനങ്ങളും ചീത്ത ദിനങ്ങളും ഉണ്ട്. ഇന്നു ഞങ്ങളുടെ ചീത്ത ദിനമാണ്. പക്ഷേ ആ ദിനത്തെ അവിസ്മരണീയമാക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്. ഞങ്ങളുടെ പ്രിയപ്പെട്ട മകൻ മരിച്ചുവെങ്കിലും മറ്റുള്ളവർക്കു അവനിലൂടെ പുതിയൊരു ജീവിതം കിട്ടുമെങ്കിൽ അതിൽ ഞങ്ങൾ സന്തോഷിക്കുന്നു. അതുകൊണ്ടാണ് മൂന്നു കുട്ടികൾക്ക്​ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്.’’ - കോൾട്ടൻ വില്യംസി​​െൻറ മുത്തശ്ശൻ വിൻസ്​ ഫർടിക്​ പറഞ്ഞു.

വേട്ടയാടുന്നതിൽ വളരെ താൽപര്യം പ്രകടിപ്പിച്ചിരുന്ന കുട്ടി പിതാവിനോടൊപ്പം ഫിഷിങ്ങിനു പോകുക പതിവായിരുന്നു. വിൽസൻ ബ്ലു ഡെവിൾസ് ജൂനിയർ ലീഗ് കളിക്കാരൻ കൂടിയാണ് വില്യം.

Tags:    
News Summary - Organs of 9-year-old killed in Thanksgiving hunting accident saved 3 lives - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.