കിഴക്കൻ യൂറോപ്പിലെ മഞ്ഞ് വീഴുന്നത് ഓറഞ്ച് നിറം

റൊമാനിയ: കിഴക്കൻ യൂറോപ്പിലെ ചിലയിടങ്ങളിൽ ഓറഞ്ച് മഞ്ഞുവീഴ്ച. സൈബീരിയുടേയും സഹാറയുടേയും അതിർത്തിയിലാണ് ഈ അപൂർവ പ്രതിഭാസം കാണപ്പെടുന്നത്. റഷ്യയിലെ സോചി പ്രദേശത്തും ജോർജിയയിലും റൊമാനിയയിലെ ഡാന്യൂബ് പ്രദേശത്തുമാണ് ഓറഞ്ച് മഞ്ഞുവീഴ്ച അനുഭവപ്പെട്ടത്. 

ഓറഞ്ച് മഞ്ഞിൽ നിൽക്കുന്ന ചിത്രങ്ങൾ പകർ്തതി ചില സഞ്ചാരികൾ തങ്ങൾ മലയിലല്ല, ചൊവ്വയിലാണ് എന്ന് പറഞ്ഞുകൊമ്ട് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സഹാറയിൽ നിന്നുള്ള മണൽത്തരികൾ കലർന്നതുകൊണ്ടാണ് മഞ്ഞിന് ഓറഞ്ച് നിറം ലഭിച്ചതെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞ മിയ മിറബേല പറഞ്ഞു.

Tags:    
News Summary - Orange Snow? Rare Meeting of Siberia, Sahara over Europe-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.