അമേരിക്കക്കെതിരെ ആഞ്ഞടിച്ച്​ വടക്കൻ കൊറിയ

സോൾ: തങ്ങളുടെ രാജ്യത്തെ മനുഷ്യാവകാശ ​പ്രശ്​നങ്ങളുടെ കണക്കെടുക്കാൻ വന്ന അമേരിക്കക്കെതിരെ ആഞ്ഞടിച്ച്​ വടക്കൻ കൊറിയ. വാഷിങ്​ടൺ മോശം വാക്കുകൾ പ്രയോഗിക്കുന്നത്​ പ്രശ്​നങ്ങൾ സങ്കീർണമാക്കാനേ ഉപകരിക്കൂ എന്ന്​ ഔദ്യോഗിക വാർത്ത ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട്​ ചെയ്​തു. വിദേശകാര്യ വക്താവിനെ ഉദ്ധരിച്ചാണ്​ റിപ്പോർട്ട്​.

മനുഷ്യാവകാശ പ്രശ്​നം പറഞ്ഞ്​ സർക്കാറിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചാൽ, അമേരിക്ക അതി​​െൻറ ഭവിഷ്യത്ത്​ നേരിടേണ്ടി വരുമെന്ന്​ പ്രസ്​താവനയിൽ പറഞ്ഞു. മനുഷ്യാവകാശ വിഷയത്തിൽ ബുധനാഴ്​ച യു.എൻ പൊതുസഭ വടക്കൻ കൊറിയയെ വിമർശിച്ചിരുന്നു. ഈ പ്രമേയത്തെ യു.എസ്​ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ പിന്താങ്ങുകയുണ്ടായി.

വടക്കൻ കൊറിയ ചർച്ചയിലേക്ക്​ തിരിച്ചുവരണമെന്ന്​ കഴിഞ്ഞ ദിവസം ആ രാജ്യത്തേക്കുള്ള യു.എസ്​ പ്ര​േത്യക ദൂതൻ സ്​റ്റീഫൻ ബീഗൻ ആവശ്യ​െപ്പട്ടിരുന്നു. ഇതിനുപിന്നാലെ വടക്കൻ കൊറിയ നടത്തുന്ന ആദ്യ പ്രസ്​താവനയാണിപ്പോൾ വന്നത്​. ചർച്ചകൾ തയാറാണെന്നും എന്നാൽ, യു.എസ്​ അവരുടെ ശത്രുതാപരമായ സമീപനം അവസാനിപ്പിക്കണമെന്നുമാണ്​ വടക്കൻ കൊറിയയുടെ നിലപാട്​. കഴിഞ്ഞ ആഴ്​ചകളിൽ കൊറിയ തുടർച്ചയായി ആയുധ പരീക്ഷണങ്ങൾ നടത്തിയത്​ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷാവസ്​ഥ വർധിപ്പിക്കുകയാണ്​ ചെയ്​തത്​.

Tags:    
News Summary - North Korea warns US could 'pay dearly' for human rights criticism - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.