ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം: മരിച്ചവരിൽ മലയാളി യുവതിയും

കൊടുങ്ങല്ലൂർ: ന്യൂസിലൻഡിൽ മുസ്​ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളി യുവതിയും. തൃശ ൂർ കൊടുങ്ങല്ലൂർ ഗൗരിശങ്കർ ആശുപത്രിക്ക് സമീപം കരിപ്പാക്കുളം അലിബാവയുടെ മകളും തിരുവള്ളൂർ പൊന്നാത്ത് അബ്​ദുൽ നാസറി​​െൻറ ഭാര്യയുമായ അൻസിയയാണ്​ (27) മരിച്ചത്​. ന്യൂസിലൻഡിൽ അഗ്രികൾച്ചർ യൂനിവേഴ്സിറ്റി എം.ടെക്ക് വിദ്യാർഥിനിയ ാണ് അൻസിയ. ഭർത്താവ് നാസർ അവിടെ സൂപ്പർ മാർക്കറ്റിൽ അക്കൗണ്ടൻറാണ്. ഒരു വർഷം മുമ്പാണ് ഇരുവരും ന്യൂസിലൻഡിലേക്ക് പേ ായതെന്ന് സഹോദരൻ ആസിഫ് പറഞ്ഞു.

അതിനിടെ ഭീകരാക്രമണത്തിൽ പരിക്കേറ്റ രണ്ട്​ ഇന്ത്യക്കാർ ചികിത്സയിൽ കഴിയുന്നതായി ന്യൂസിലൻഡിലെ ഇന്ത്യൻ ഹൈകമീഷൻ അറിയിച്ചു. കാണാതായ രണ്ട്​ ഇന്ത്യൻ വംശജരടക്കം ഒമ്പത്​ ഇന്ത്യക്ക​ാരു​െട വിവരങ്ങളാണ്​ ഹൈകമീഷൻ ന്യൂസിലൻഡ്​ അധികൃതരോട്​ ​േതടിയത്​. ഇവരെക്കുറിച്ച്​ ഒൗദ്യോഗിക വിവരം കാത്തിരിക്കുകയാണെന്ന്​ ​ഹൈകമീഷണർ സഞ്​ജീവ്​ ജോഷി ട്വീറ്റ്​ ചെയ്​തു.

ഭീകരാക്രമണത്തി​​​​െൻറ ദൃശ്യങ്ങളില്‍ നിന്ന് ഹൈദരാബാദ് സ്വദേശി അഹ്മദ് ജഹാംഗീറിനെയും വാറങ്കല്‍ സ്വദേശി ഫര്‍ഹാജ് അഹ്‌സനെയും ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു.

വെടിയേറ്റ ജഹാംഗീര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. കാണാതായ രണ്ട് പേര്‍ ഗുജറാത്ത് സ്വദേശികളാണ്. ബന്ധുക്കള്‍ ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഉവൈസി വഴി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു.

അൻസി ന്യൂസിലൻഡിലേക്ക്​ പോയത്​ ഒരു വർഷം മുമ്പ്​

കൊടുങ്ങല്ലൂർ: ന്യൂസിലൻഡിൽ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ​തൃശൂർ കൊടുങ്ങല്ലൂർകാരി അൻസി ഭർത്താവിനൊപ്പം ന്യൂസിലൻഡിലേക്ക്​ പോയത്​ ഒരു വർഷം മുമ്പ്​. ഭീകരാക്രമണത്തിനുപിന്നാലെ അൻസിയെ കാൺമാനില്ലെന്നാണ്​ ആദ്യം വിവരം പുറത്തുവന്നത്​. ഇതിന് പിറകെ കാലിന് പരിക്കേറ്റ് ആശുപത്രിയിലാണെന്ന വിവരം കിട്ടി. അതേസമയം അവിടെയുള്ള ഭർത്താവിന് അൻസിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതരിൽ നിന്ന് ലഭിച്ചില്ല. ഇൗ സാഹചര്യത്തിൽ നാട്ടിലുള്ളവർ ഉൽകണ്ഠയിലായി. ഇതിനിടെ ശനിയാഴ്ച വൈകീട്ട് 5.30ഒാടെ മരണം സ്ഥിരീകരിച്ചുള്ള സന്ദേശം നാട്ടിലെത്തുകയായിരുന്നു.

വെള്ളിയാഴ്ച ഇരുവരും നമസ്കാരത്തിന്​ പള്ളിയിലുണ്ടായിരുന്നു. അൽനൂർ മസ്​ജിദിൽ സ്ത്രീകളുടെ ഭാഗത്തായിരുന്നു അൻസി. വെടിവെപ്പിനിടെ പരിഭ്രാന്തരായി എല്ലാവരും ഒാടി. അക്രമത്തെ തുടർന്ന് പള്ളി പൊലീസ് അടച്ചതിനാൽ അൻസിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നില്ല.

Tags:    
News Summary - NEW ZEALAND TERROR ATTACK MALAYALI WOMEN DEAD-WORLD NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.