ബിന്യമിന്‍ നെതന്യാഹുവിന്‍െറ പ്രതിമ സ്ഥാപിച്ച് മണിക്കൂറുകള്‍ക്കകം നീക്കി

തെല്‍അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്‍െറ സ്വര്‍ണംപൂശിയ പ്രതിമ സ്ഥാപിച്ച് മണിക്കൂറുകള്‍ക്കകം നീക്കി. ‘കിങ് ബീബി’ എന്ന പേരില്‍ തെല്‍അവീവ് നഗരമധ്യത്തില്‍ സ്ഥാപിച്ച പ്രതിമയാണ് പ്രതിഷേധത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം നീക്കിയത്.

നെതന്യാഹുവിന്‍െറ അപരനാമമാണ് ബീബി. എന്നാല്‍, പ്രതിമ നെതന്യാഹുവിനോടുള്ള വെറുപ്പ് പ്രകടിപ്പിക്കുന്നതാണെന്നും, അദ്ദേഹത്തെ ഏകാധിപതിയായി ചിത്രീകരിക്കുന്നതാണെന്നും സാംസ്കാരിക മന്ത്രി മിരി റിഗെവ് ഉള്‍പ്പെടെയുള്ളവര്‍ ആക്ഷേപിച്ചു.

രാഷ്ട്രത്തോട് കൂറുപ്രകടിപ്പിക്കാത്ത സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നിര്‍ത്തലാക്കണമെന്ന് മിരി റിഗെവ് അഭിപ്രായപ്പെട്ടതും വിവാദമായി.

Tags:    
News Summary - netanyahu's golden Netanyahu statue is toppled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.