ലണ്ടൻ: ലോകം ഏറ്റവും അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ്. തുടർച്ചയായ ആണവായുധപരീക്ഷണങ്ങളിലൂടെ ഉത്തര കൊറിയയും, യൂേറാപ്പിെൻറ കിഴക്കൻ അതിർത്തിയിൽ ഒരു ലക്ഷത്തോളം സൈനികരെ വിന്യസിക്കാനുള്ള റഷ്യയുടെയും നീക്കത്തെെൻറയും പശ്ചാത്തലത്തിൽ ഗാർഡിയൻ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരേസമയം ഉയർന്നുകൊണ്ടിരിക്കുന്ന നിരവധി ഭീഷണികൾ വിപത്സാധ്യതകളെ ഗണ്യമായി വർധിപ്പിച്ചിരിക്കുകയാണെന്ന് സ്റ്റോൾട്ടൻബർഗ് ചൂണ്ടിക്കാട്ടി.
കൂട്ടസംഹാരായുധങ്ങളുടെ വ്യാപനം, ഭീകരവാദികൾ സൃഷ്ടിക്കുന്ന അസ്ഥിരത ഭീഷണി, സമീപകാലത്ത് റഷ്യ പ്രകടിപ്പിച്ചുവരുന്ന ആക്രമണോത്സുകത തുടങ്ങിയവയാണ് ലോകസമാധാനത്തിന് നേരെ കനത്ത വെല്ലുവിളികൾ ഉയർത്തുന്നതെന്ന് മോസ്കോയിലെ നാറ്റോ സേനാവ്യൂഹങ്ങളെ സന്ദർശിച്ച നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. അടുത്ത വ്യാഴാഴ്ച മുതൽ യൂറോപ്യൻ അതിർത്തിയിൽ റഷ്യ ^ബെലറൂസ് സംയുക്ത അഭ്യാസം ആരംഭിക്കും. ആറു ദിവസം നീളുന്ന അഭ്യാസപ്രകടനം ശീതസമര കാലഘട്ടത്തിനു ശേഷം നടക്കുന്ന ഏറ്റവും വലിയ സൈനികാഭ്യാസമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
ഉത്തര കൊറിയൻ ആണവഭീഷണികളെ നേരിടാൻ യു.എസ് മിസൈൽ പ്രതിരോധ കവചം (താഡ്) വ്യാപിപ്പിക്കാനുള്ള നീക്കവുമായി ദക്ഷിണ കൊറിയ രംഗപ്രവേശം ചെയ്തതോടെ മേഖലയിൽ യുദ്ധസമാന സാഹചര്യം ഉടലെടുത്തതായി നിരീക്ഷകർ കരുതുന്നു. ഉത്തര കൊറിയക്കെതിരെ യു.എസ് പ്രസിഡൻറ് നൽകിയ കടുത്ത മുന്നറിയിപ്പുകളും മേഖലയിലെ ആശങ്കക്ക് ആക്കം വർധിപ്പിക്കുന്നു. ട്രംപിെൻറ മുന്നറിയിപ്പുകൾക്ക് പിന്തുണ നൽകുമോ എന്ന ചോദ്യത്തിന് രാഷ്ട്രീയ പരിഹാരത്തിനാണ് തെൻറ പിന്തുണ എന്നായിരുന്നു സ്റ്റോൾട്ടൻബർഗിെൻറ മറുപടി. നിലവിലെ സാഹചര്യത്തെ കൂടുതൽ ആശങ്കകുലമാക്കുന്ന പ്രസ്താവനകൾ നടത്താൻ ഒരുക്കമല്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ഉത്തര കൊറിയൻ ഭീഷണികളെ നേരിടാൻ ദക്ഷിണ കൊറിയ കൈക്കൊണ്ട സൈനികനീക്കങ്ങളെ സ്വാഗതം ചെയ്യുന്നതായും അത്തരം നടപടികൾ സ്വീകരിക്കാനുള്ള അവകാശം ദക്ഷിണ കൊറിയക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക അഭ്യാസവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങൾ കാറ്റിൽപറത്തിയ റഷ്യ പുതിയ അഭ്യാസപ്രകടനങ്ങൾ നടത്തുന്നത് ആശങ്കജനകമാണെന്ന് നാറ്റോ തലവൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.