പാരിസ്: പാരിസിലെ ഓർലി വിമാനത്താവളത്തിൽ സുരക്ഷ സൈനികെൻറ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചയാളെ വെടിെവച്ചുകൊന്നു. ശനിയാഴ്ച രാവിലെ പ്രാദേശിക സമയം എട്ടരയോടെ വിമാനത്താവളത്തിെൻറ തെക്കൻ ടെർമിനലിലാണ് സംഭവം.
മറ്റാർക്കും പരിക്കില്ല. സംഭവത്തെത്തുടർന്ന് യാത്രക്കാരെ ഒഴിപ്പിക്കുകയും വിമാനത്താവളം താൽക്കാലികമായി അടച്ചിടുകയും ചെയ്തു. സ്ഫോടകവസ്തു വിദഗ്ധർ അടക്കമുള്ള സംഘം വിമാനത്താവളത്തിൽ പരിശോധന നടത്തി. കൊല്ലപ്പെട്ടയാളിെൻറ പേരോ മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ല.
െഎ.എസ് ഭീകരരുടെ ആക്രമണ ഭീഷണിയുള്ളതിനാൽ ഫ്രാൻസിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വിന്യസിച്ചിട്ടുള്ള പ്രത്യേക സുരക്ഷാസംഘത്തിൽപ്പെട്ട സൈനികെൻറ തോക്കാണ് അജ്ഞാതൻ തട്ടിയെടുക്കാൻ ശ്രമിച്ചത്. ഒരു സംഘം െസെനികരുടെ അടുത്തെത്തിയ ഇയാൾ തോക്ക് തട്ടിയെടുത്ത് ഒരു കടക്കുള്ളിലേക്ക് ഓടിക്കയറി.
പിന്തുടർന്ന സൈനികർ ഇയാളെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. പാരിസിലെ രണ്ടാമത്തെ വലിയ വിമാനത്താവളമാണ് ഓർലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.