ലബനൻ പ്രാധാനമന്ത്രി ഫ്രാൻസിൽ

പാരീസ്: രാജിവെച്ച ലബനൻ പ്രധാനമന്ത്രി സഅദ് ഹരീരി ശനിയാഴ്ച ഫ്രാൻസിലെത്തി. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ ക്ഷണം സ്വീകരിച്ച് ഭാര്യ ലാറയുമൊത്താണ് ഹരീരി ഫ്രാൻസിലെത്തിയത്. കർശന സുര‍ക്ഷയിലാണ് ഇരുവരെയും പാരീസിലേക്ക് കൊണ്ടു പോയത്.

താൻ  സൗദി അറേബ്യയിൽ കുടുങ്ങിയിരിക്കുകയാണെന്നും, രാജ്യം വിടാൻ തനിക്ക് അനുവാദമില്ലെന്നുമുള്ള വാർത്തകൾ കള്ളമാണെന്ന് ഫ്രാൻസിലെത്തുന്നതിന് അൽപ്പ സമയം മുൻപ് ഹരീരി ട്വിറ്ററിൽ കുറിച്ചു. സൗദിഅറേബ്യയുമായി ബന്ധപ്പെട്ട വാർത്തകൾ തെറ്റാണെന്നും ഹരീരി ട്വീറ്റ് ചെയ്തു.


രണ്ട് രാജ്യങ്ങളുടെ പൗരത്വമുള്ളയാളാണ് ഹരീരി. നവംബർ നാലിനാണ് ഹരീരി റിയാദിൽ തന്‍റെ രാജി പ്രഖ്യാപിച്ചത്. എന്നാൽ അദ്ദേഹത്തിന്‍റെ രാജി ഇതുവരെയും സ്വീകരിച്ചിട്ടില്ല.
 

Tags:    
News Summary - Lebanon's Prime Minister Arrives In France After Saudi 'Hostage' Rumours- World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.