ദാവൂദി​െൻറ കൂട്ടാളിയെ ഇന്ന്​ കോടതിയിൽ ഹാജരാക്കും

ലണ്ടൻ: ദാവൂദ്​ ഇബ്രാഹിമി​​​െൻറ കൂട്ടാളി ജാബിർ മോത്തിയെ ഇന്ന്​ കോടതിയിൽ ഹാജരാക്കും. വെസ്​റ്റ്​മിനിസ്​റ്റർ മജിസ്​ട്രേറ്റ്​ ​കോടതിയിലാണ്​ ജാബിർ മോത്തിയെ ​ഹാജരാക്കുക.ലണ്ടനിലെ ഹിൽട്ടൺ​ ഹോട്ടലിൽ നിന്ന്​ വെള്ളിയാഴ്​ചയാണ്​ മോത്തിയെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

 ജാബിറിന്​ ദാവൂദുമായും ഭാര്യയുമായും കറാച്ചിയിലെയും ദുബൈയിലെയും ബന്ധുക്കളുമായുമുള്ള പണമിടപാടുകളെ കുറിച്ച്​ ലണ്ടൻ പൊലീസ്​ നടത്തിയ അന്വേഷണമാണ്​ അറസ്​റ്റിലേക്ക്​ നയിച്ചത്​. പാകിസ്​താൻ സ്വദേശിയായ ജാബിർ 10 വർഷത്തെ വിസയിലാണ്​ ലണ്ടനിൽ കഴിയുന്നത്​. ദാവൂദിനെ കൂടാതെ, ഭാര്യ മഹാജബീൻ, മക്കളായ മൊയീൻ നവാസ്​, മെഹ്​റൂക്ക്​, ​മെഹ്​റീൻ, മരുമക്കളായ ജുനൈദ്​, ഒൗഗസേബ്​ എന്നിവരുമായും ജാബിറിന്​ പണമിടപാടുണ്ട്​. 

പാകിസ്​താൻ, പശ്​ചിമേഷ്യ, യു.കെ, യൂ​േറാപ്പ്​, ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ ദാവൂദി​​​​െൻറ ബിസിനസിൽ ജാബിറും നിക്ഷേപം നടത്തിയിട്ടുണ്ട്​. ഇൗ ബിസിനസുകളിൽ നിന്നും മറ്റ്​ നിയമവിരുദ്ധ പ്രവർത്തികളിൽ നിന്നും ലഭിക്കുന്ന തുക ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കാണ്​ ഉപയോഗിക്കുന്ന​െതന്നും അന്വേഷണ സംഘം വെളിപ്പെടുത്തുന്നു.


 

Tags:    
News Summary - Key Dawood Ibrahim Aide Jabir Moti to be Produced in UK Court Today-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.