തെഹ്റാൻ: ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ ജനക്കൂട്ടത്തിന് മുന്നിൽവെച്ച് തൂക്കിക്കൊന്നു. 42 വയസുകാരനായ ഇസ്മെയിൽ ജാഫർസാഹെദ് എന്നയാളെയാണ് ബുധനാഴ്ച പൊതുസ്ഥലത്ത് വെച്ച് വധശിക്ഷക്ക് വിധേയനാക്കിയത്.
അർദേബിൽ പ്രവിശ്യയിലെ പർഷാബാദിലെ പൊതുയിടത്തിൽ വെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. പൊതുസ്ഥലത്ത് വെച്ച് പ്രതിക്ക് ശിക്ഷ നടപ്പാക്കിയത് ജനങ്ങളുടെ മനസിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും മനസിലുള്ള ദുഷ്ചിന്തകളെയും പ്രവർത്തികളെയും ഇല്ലാതാക്കുന്നതിനും വേണ്ടിയാണെന്ന് അർദേബിലെ പ്രോസിക്യൂട്ടർ നാസർ അത്ബാട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ജൂൺ 19 ന് തെരുവുകച്ചവടക്കാരനായ പിതാവിെൻറ അരികിൽ നിന്ന് മടങ്ങുകയായിരുന്ന ഏഴുവയസുകാരി അഥേന അസ്ലാനിയെ കാണാതാവുകയായിരുന്നു. അഥേനിക്കായുള്ള തെരച്ചിലിനൊടുവിൽ പ്രതിയുടെ വീടിനു സമീപത്തെ ഗാരേജിൽ നിന്നും മൃതദേഹം കണ്ടെടുത്തു. തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കേസിലെ വിചാരണക്കൊടുവിൽ പ്രതിക്ക് വധശിക്ഷ വിധിക്കുകയും സെപ്തംബർ 11 ന് സുപ്രീം കോടതി ശിക്ഷ ശരിവെക്കുകയുമായിരുന്നു.
വധശിക്ഷ നടപ്പാക്കിയതിനെതിരെ ആംനസ്റ്റി ഇൻറർനാഷണൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.