കോവിഡ്: യു.കെയിലെ കെയർ ഹോമുകളിൽ മരിച്ചവരുടെ എണ്ണത്തിൽ പിഴവ്

ലണ്ടൻ: യു.കെയിൽ കെയർ ഹോമുകളിൽ കഴിയുന്നവരിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ പിഴവുണ്ടെന്ന് റിപ്പോർട്ട്. വൈറസ് ബാധിച്ച് നൂറോളം പേർ വിവിധ കെയർ ഹോമുകളിൽ മരിച്ചിട്ടുണ്ടാകാമെന്ന് ദ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

സർക്കാർ ഔദ്യോഗികമായി പുറത്തുവിടുന്ന കണക്കുകൾ മാത്രമാണ് നിലവിലുള്ളത്. നാഷണൽ സ്റ്റാറ്റിസ്റ്റിക് ഒാഫീസിന്‍റെ കണക്ക് പ്രകാരം മാർച്ചിലെ അവസാനത്തെ ആഴ്ചയിൽ 20 പേർ മരിച്ചെന്നാണ് സ്ഥിരീകരണം.

അതേസമയം, ബ്രിട്ടണിലെ ഏറ്റവും വലിയ സന്നദ്ധ സേവന ധാതാക്കളായ സ്ഥാപനത്തിന്‍റെ കണക്ക് 120 പേർ മരിച്ചെന്നാണ്. കഴിഞ്ഞ നാലാഴ്ചക്കിടെ കെയർ ഹോമുകളിൽ 88 പേർ വൈറസ് ബാധിച്ച് മരിച്ചതായി മറ്റൊരു റിപ്പോർട്ടും പുറത്തു വരുന്നുണ്ട്.

കെയർ ഹോമുകളിലായി ആയിരത്തോളം പേർക്ക് ജീവൻ നഷ്ടമായി കാണുമെന്ന് സന്നദ്ധ സ്ഥാപനമായ കെയർ ഇംഗ്ലണ്ടും ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Hundreds of UK care home deaths not added to official covid 19 toll -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.