ദുബൈ: ബ്രിട്ടൻ മോചിപ്പിച്ച ശേഷം ജിബ്രാൾട്ടർ തീരത്തുനിന്ന് യാത്ര പുറപ്പെട്ട ഇറാൻ എ ണ്ണക്കപ്പൽ അഡ്രിയൻ ഡരിയ വൺ ലക്ഷ്യസ്ഥാനം മാറ്റി തുർക്കി തീരത്തേക്ക്. ഗ്രേസ് വൺ എ ന്നുപേരുള്ള കപ്പൽ ഗ്രീസിലെ കലമാട്ട ലക്ഷ്യമാക്കിയാണ് നീങ്ങിയിരുന്നത്. കപ്പൽ നങ്ക ൂരമിടാൻ അനുവദിക്കരുതെന്ന് യു.എസ് ഗ്രീസിന് മേൽ സമ്മർദം ചെലുത്തിയതിനെ തുടർന്ന ് ഇറാൻ കപ്പലിന് സഹായം നൽകി യു.എസുമായുള്ള ബന്ധം വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഗ്രീസ് അറിയിച്ചു. തുടർന്നാണ് ലക്ഷ്യസ്ഥാനം തുർക്കിയിലെ തുറമുഖ നഗരമായ മെർസിനി ലേക്ക് മാറ്റിയത്.
ഇറാൻ- അമേരിക്ക സംഘർഷത്തിലെ കേന്ദ്രബിന്ദുവായി മാറിയ എണ്ണക്ക പ്പൽ തങ്ങളുടെ വിലക്ക് ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുകയാണെന്നാണ് അമേരിക്കയുടെ ആരോപണം. ഇക്കാര്യം ഇറാൻ നിഷേധിച്ചിട്ടുണ്ട്. കപ്പലിൽ മൂന്നു മലയാളികൾ ഉൾപ്പെടെ 24 ഇന്ത്യൻ ജീവനക്കാരാണുണ്ടായിരുന്നത്. പേരുമാറ്റി ജിബ്രാൾട്ടറിൽ നിന്ന് യാത്ര പുനരാരംഭിച്ച കപ്പലിൽ പുതിയ ജീവനക്കാരാണുള്ളതെന്ന് ഇറാൻ അധികൃതർ അറിയിച്ചിട്ടുണ്ട്.
കടൽയാത്ര നിരീക്ഷണ വെബ്സൈറ്റായ മറൈൻ ട്രാഫിക് ഡോട്ട്കോം റിപ്പോർട്ട് പ്രകാരം മധ്യധരണ്യാഴിയിൽ സിസിലിക്ക് തെക്ക് ഭാഗത്തുകൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കപ്പൽ, ഇപ്പോഴുള്ള വേഗത്തിൽ സഞ്ചരിച്ചാൽ ഒരാഴ്ചക്കകം മെർസിനിലെത്തും.
അതേസമയം, കപ്പലിലെ ഓട്ടോമാറ്റിക് ഐഡൻറിഫിക്കേഷൻ സിസ്റ്റത്തിൽ ഏതു ലക്ഷ്യവും രേഖപ്പെടുത്താൻ നാവികർക്കാവുെമന്നതിനാൽ കപ്പലിെൻറ ശരിയായ ലക്ഷ്യം തുർക്കിയായേക്കില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. മെർസിൻ തുറമുഖത്തെ എണ്ണ സംഭരണി ചെറുതാണെന്നും അതിന് അഡ്രിയൻ ഡരിയ വൺ പോലൊരു കപ്പലിലെ എണ്ണ ഉൾക്കൊള്ളാൻ ശേഷിയില്ലെന്നും യു.എസ് വാർത്ത പോർട്ടലായ നാഷനൽ പബ്ലിക് റേഡിയോ അഭിപ്രായപ്പെട്ടു.
21 ലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് കപ്പലിലുള്ളത്. സിറിയയിലെ ബനിയാസ് എണ്ണ സംസ്കരണശാലയിൽനിന്ന് 125 മൈൽ വടക്കുപടിഞ്ഞാറ് ഭാഗത്താണ് മെർസിൻ സ്ഥിതിചെയ്യുന്നത്.
ഗ്രേസ് വൺ കപ്പലിന് സൗകര്യമൊരുക്കരുതെന്ന് മധ്യധരണ്യാഴിയിലെ എല്ലാ തീരങ്ങൾക്കും മുന്നറിയിപ്പ് നൽകിയതായി യു.എസ് വിദേശകാര്യ വകുപ്പ് അറിയിച്ചു. യു.എസ് ഫെഡറൽ കോടതി രേഖകൾ പ്രകാരം കപ്പലിെൻറ യഥാർഥ ഉടമസ്ഥർ ഇറാൻ സൈനിക വിഭാഗമായ റെവലൂഷനറി ഗാർഡ് ആണെന്നാണ് യു.എസ് ആരോപണം.
യൂറോപ്യൻ യൂനിയെൻറ ഉപരോധം ലംഘിച്ചെന്ന് ആരോപിച്ച് ജൂൈല നാലിന് ബ്രിട്ടീഷ് സൈന്യം പിടികൂടിയ കപ്പലിനെ ജബ്രാൾട്ടർ കോടതി മോചിപ്പിച്ചിരുന്നു. കപ്പലും അതിലെ എണ്ണയും പിടികൂടാൻ ആഗസ്റ്റ് 15ന് വാഷിങ്ടണിലെ യു.എസ് ഫെഡറൽ കോടതി പുറപ്പെടുവിച്ച വാറൻറ്, ഇറാനെതിരായ യു.എസ് ഉപരോധം യൂറോപ്യൻ യൂനിയന് ബാധകമല്ലാത്തതിനാൽ ജിബ്രാൾട്ടർ തള്ളിക്കളഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.