ബർലിൻ: കുടിയേറ്റ വിരുദ്ധ പാർട്ടിയായ അൾട്ടർനേറ്റിവ് ഫോർ ജർമനിയുടെ (എ.എഫ്.ഡി) നയങ്ങളിൽ പ്രതിഷേധിച്ച് ജർമൻ നഗരമായ കൊളോണിൽ വൻ പ്രതിഷേധറാലി. പാർട്ടി സുപ്രധാന സമ്മേളനത്തിനിടെയാണ് പ്രതിഷേധകർ റാലിക്ക് ആഹ്വാനം ചെയ്തത്. സംഘർഷം കണക്കിലെടുത്ത് മേഖലയിൽ 4000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.
സമ്മേളനം നടക്കുന്ന ഹോട്ടലിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിഷേധകരെ പൊലീസ് തടഞ്ഞു. സംഘർഷത്തിൽഏതാനും പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.സംഘർഷഭീതിയിൽ കൊളോണിലെ കടകൾ അടച്ചു. 50,000ത്തോളം പ്രതിഷേധകരാണ് രംഗത്തെത്തിയത്. കുടിയേറ്റ വിരുദ്ധതകൊണ്ട് കുപ്രസിദ്ധിയാർജിച്ച എ.എഫ്.ഡി സെപ്റ്റംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പാർലമെൻറ് സീറ്റ് ഉറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ്. രണ്ടുദിവസത്തെ സമ്മേളനത്തിൽ 600 പ്രതിനിധികൾ സംബന്ധിക്കുമെന്നാണ് കരുതുന്നത്.
2013ലാണ് എ.എഫ്.ഡി രൂപവത്കരിച്ചത്. 2015ൽ കൂടുതൽ അഭയാർഥികളെ സ്വീകരിക്കാനുള്ള ചാൻസലർ അംഗല മെർകലിെൻറ തീരുമാനത്തെ പാർട്ടി എതിർത്തു. കിഴക്കൻ മേഖലയിൽ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ മെർകലിെൻറ കൺസർവേറ്റിവ് പാർട്ടിയെ എ.എഫ്.ഡി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയിരുന്നു.അതേസമയം, എ.എഫ്.ഡിയുമായി സഖ്യമുണ്ടാക്കുന്നതിന് ജർമനിയിലെ മുഖ്യധാര പാർട്ടികൾക്കു താൽപര്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.