പാരീസ്: പുതിയ തീവ്രവാദ വിരുദ്ധ നിയമത്തിന് ഫ്രഞ്ച് പാർലമെൻറിെൻറ അംഗീകാരം. 415 വോട്ടുകൾക്കാണ് നിയമം പാർലമെൻറിൽ പാസാക്കിയത്. പൊലീസിന് അധിക അധികാരങ്ങൾ നൽകുന്നതിനുള്ള വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. വർധിച്ചു വരുന്ന തീവ്രവാദ ആക്രമണങ്ങൾ തടയുന്നതിനായാണ് പുതിയ നിയമം.
പൊലീസിന് വാറൻറില്ലാതെ വീടുകൾ പരിശോധിക്കുന്നതിന് അധികാരം നൽകുന്നതാണ് പുതിയ നിയമം. ആളുകളെ വീട്ടുതടങ്കലിൽ വെക്കുന്നതിനും പൊലീസിന് പ്രത്യേകധികാരങ്ങൾ നിയമം നൽകുന്നു. അതേ സമയം നിയമത്തിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. സുരക്ഷ, സ്വാതന്ത്രം, മതസ്വാതന്ത്രം തുടങ്ങിയ അവകാശങ്ങളെ ലംഘിക്കുന്നതാണ് പുതിയ നിയമമെന്ന് മനുഷ്യാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തി. രാജ്യത്ത് ശാശ്വതമായ അടിയന്തരാവസ്ഥ നിയമം മൂലം സൃഷ്ടിക്കപ്പെടുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
2015 പാരീസ് ഭീകരാക്രമണത്തിന് ശേഷം ഫ്രാൻസിൽ അടിയന്തരാവസ്ഥയുടെ സാഹചര്യമാണ് നില നിന്നിരുന്നത്. ഇത് ശാശ്വതമാക്കുകയാണ് പുതിയ നിയമത്തിലൂടെ ഫ്രഞ്ച് സർക്കാറെന്നാണ് പരെക്ക ഉയർന്നിരിക്കുന്ന വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.