പാരിസ്: അന്താരാഷ്ട്ര വനിത ദിനമായ വ്യാഴാഴ്ച ഫ്രഞ്ച് പത്രമായ ‘ലിബറേഷൻ’ കൈയിൽ കിട്ടിയ പുരുഷന്മാർ അക്ഷരാർഥത്തിൽ ഞെട്ടി. കാരണം മറ്റൊന്നുമല്ല, പത്രത്തിെൻറ വില സാധാരണത്തേതിൽനിന്ന് അൽപം കൂടുതലാണ്. രണ്ട് യൂറോയുടെ പത്രത്തിന് രണ്ടര യൂറോ ആണ് വിലയിട്ടത്. മാത്രമല്ല, പത്രത്തിനു മുകളിൽ പുരുഷന്മാർക്കുവേണ്ടി എന്ന് അച്ചടിക്കുകയും പുരുഷ രൂപത്തിെൻറ ചിത്രം നൽകുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ചതന്നെ ഇറങ്ങിയ ലിബറേഷെൻറ മറ്റു ചില കോപ്പികളിൽ സ്ത്രീ രൂപത്തിെൻറ ചിത്രം നൽകുകയും സ്ത്രീകൾക്ക് എന്ന് അച്ചടിച്ചിട്ടുമുണ്ട്. എന്നാൽ, അതിെൻറ വില രണ്ട് യൂറോ മാത്രമാണ്. അന്താരാഷ്ട്ര വനിത ദിനത്തിൽ കൊണ്ടുവന്ന പത്രവിലയിലെ ഇൗ അസമത്വം പത്രത്തിെൻറ ഒരു പ്രതിഷേധമായിരുന്നു. പ്രതിഫലത്തിൽ പുരുഷനേക്കാൾ കുറവ് സ്ത്രീകൾക്ക് നൽകുന്നതിലെ ലിംഗ സമത്വമില്ലായ്മക്കെതിരെയുള്ള പ്രതിഷേധം.
തുല്യ ജോലിക്ക് തുല്യ വേതനമെന്ന് 1972 മുതൽ നിയമമുണ്ടെങ്കിലും 2017ലെ ഒരു പഠന റിപ്പോർട്ട് പ്രകാരം സ്ത്രീകൾക്ക് ലഭിക്കുന്ന വേതനം പുരുഷന്മാരേക്കാൾ ശരാശരി 25.7 ശതമാനം കുറവാണെന്ന് പത്രത്തിെൻറ മുഖപ്പേജിൽ നൽകിയിട്ടുണ്ട്. ഇൗ അസമത്വം ബോധ്യപ്പെടുത്താനും സമൂഹത്തിനു മുന്നിൽ ഉയർത്തിക്കാണിക്കാനും പത്രത്തിെൻറ വിലയിലും ഇതേ വ്യത്യാസം കൊണ്ടുവരാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.