ലക്സംബർഗ്: ജനപ്രിയ സമൂഹ മാധ്യമമായ ഫേസ്ബുക്കിന് യൂറോപ്യൻ യൂനിയൻ ഉന്നത കോടതിയിൽ തിരിച്ചടി. അപകീർത്തികരമായ ഉള്ളടക്കമുണ്ടെങ്കിൽ അത് ലോകവ്യാപകമായി ഒഴിവാക്കണമെന്ന് ഉത്തരവിടാനുള്ള അധികാരം യൂറോപ്പിലെ ദേശീയ കോടതികൾക്കുണ്ടെന്ന് ‘യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ്’ വ്യക്തമാക്കി.
യൂറോപ്യൻ യൂനിയൻ നിയമം, ലോക വ്യാപകമായി വിവരങ്ങൾ ഒഴിവാക്കുന്നതോ അത് ലോകത്തിന് ലഭ്യമാക്കുന്നത് തടയുന്നതോ നിഷേധിക്കുന്നില്ലെന്നാണ് ഉന്നത കോടതി വിലയിരുത്തിയത്. ഈ നിലപാട് യൂറോപ്യൻ യൂനിയൻ അധികൃതർക്ക് ആശ്വാസകരമാണ്.
വിദ്വേഷം പ്രചരിപ്പിക്കുന്നതോ, അപകീർത്തികരമോ ആയ ഉള്ളടക്കങ്ങൾ സംബന്ധിച്ച് യൂറോപ്പിലെ നിയമങ്ങൾ കർശനമാണ്. ഇത് യു.എസ് സ്ഥാപനങ്ങൾ പാലിക്കണമെന്നത് യൂറോപ്യൻ യൂനിയനിലുള്ളവരുടെ പൊതു ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.