റഫാൽ: റിലയൻസിനെ തെരഞ്ഞെടുത്തത്​ സ്വതന്ത്ര തീരുമാനമെന്ന്​ ദസോ ഏവിയേഷൻ

പാരിസ്​: റഫാൽ യുദ്ധവിമാന നിർമാണത്തിൽ റിലയൻസ്​ എത്തിയതുമായി ബന്ധപ്പെട്ട്​ ഫ്രഞ്ച്​ പത്രമായ മീഡിയ പാർട്ട്​ പുറത്തു വിട്ട റിപ്പോർട്ട്​ തള്ളി ദസോ ഏവിയേഷൻ. റഫാൽ യുദ്ധവിമാനത്തി​േൻറയും ഫാൽകൺ 2000 ബിസിനസ്​ ജെറ്റി​​​െൻറയും നിർമാണത്തിനുള്ള ഇന്ത്യൻ വ്യവസായ പങ്കാളിയായി റിലയൻസിനെ തെരഞ്ഞെടുത്തത്​ സ്വതന്ത്രമായെടുത്ത തീരുമാനപ്രകാരം ആയിരുന്നെന്ന്​ ദസോ ഏവിയേഷൻ വ്യക്തമാക്കി.

2016 സെപ്​തംബറിൽ ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി കരാർ പ്രകാരം 36 റഫാൽ യുദ്ധവിമാനങ്ങൾ ചട്ടങ്ങൾക്കനുസൃതമായാണ്​ ഇന്ത്യക്ക്​ നൽകിയത്​. ദസോ-റിലയൻസ്​ സംയുക്​ത സംരംഭമായ ഡി.ആർ.എ.എല്ലി​​​െൻറ​ നാഗ്​പൂരിലെ പ്ലാൻറിൽ ആദ്യഘട്ടത്തിൽ ഫാൽകൺ 2000 ബിസിനസ്​ ജെറ്റി​​​െൻറയും പിന്നീട്​ റഫാൽ യുദ്ധവിമാനത്തി​​​െൻറയും ഭാഗങ്ങൾ നിർമിച്ചു തുടങ്ങും.​ നിർമാണ പ്രക്രിയയുമായി ബന്ധപ്പെട്ട്​​ ഇന്ത്യൻ മാനേജർമാരുടേയും വിദഗ്​ധ തൊഴിലാളികളുടെയും ആദ്യ ഘട്ട സംഘത്തിന്​ ഫ്രാൻസിൽ പരീശീലനം നൽകിയതായും ദസോ വ്യക്തമാക്കി.

റിലയൻസിനെ വ്യവസായ പങ്കാളിയായി തെരഞ്ഞെടുത്തത്​ ഇന്ത്യ മുന്നോട്ടു വെച്ച നിർബന്ധ വ്യവസ്​ഥ അനുസരിച്ചാ​െണന്ന വിവരമാണ്​ ദസോ ഏവിയേഷ​​​െൻറ ആഭ്യന്തര രേഖകൾ ഉദ്ധരിച്ച് മീഡിയ പാർട്ട്​ പുറത്തു വിട്ടത്​​. ഇന്ത്യയിൽ ആരെ പങ്കാളിയാക്കണമെന്ന കാര്യത്തിൽ ദസോ എയ്​റോനോട്ടിക്​സിന്​ അഭിപ്രായ സ്വാതന്ത്ര്യമില്ലായിരുന്നുവെന്ന്​ മുൻ ഫ്രഞ്ച്​ പ്രസിഡൻറ്​ ഫ്രാങ്​സ്വ ഒാലൻഡും​ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഒാലൻഡി​​​െൻറ വെളിപ്പെടുത്തൽ പുറത്തു വിട്ടതു​ം മീഡിയ പാർട്ട്​ ആയിരുന്നു.

Tags:    
News Summary - Dassault 'freely' chose Reliance for Rafale partnership -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.