ലണ്ടൻ: യൂറോപ്പിലെ കോവിഡ് മരണങ്ങളിൽ ബ്രിട്ടൻ ഇറ്റലിക്കൊപ്പമെത്തുന്നു. സർക്കാർ കണക്ക് പ്രകാരം ബ്രിട്ടനിൽ 28,734 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെങ്കിലും യഥാർഥത്തിൽ 30,000 കടന്നതായാണ് റിപ്പോർട്ടുകൾ. കോവിഡ് സംശയമുള്ള കേസുകൾ അടക്കം പരിഗണിക്കുേമ്പാഴാണിത്. അതേസമയം, കോവിഡ് ഇതുവരെ ഏറ്റവും തീവ്രമായിരുന്ന ഇറ്റലിൽ 29,079 പേരാണ് മരിച്ചത്. സ്പെയിനിൽ രോഗവ്യാപനത്തിൽ ചെറിയ ആശ്വാസമുണ്ട്. റഷ്യയിലാണ് രോഗം ഇപ്പോൾ അതിവേഗം പടരുന്നത്.
കഴിഞ്ഞ മൂന്ന് ദിവസവും പതിനായിരത്തിന് മുകളിൽ ആളുകൾക്ക് വീതമാണ് രോഗം കണ്ടെത്തിയത്.ഇതുവരെ 1.55 ലക്ഷം പേർക്കാണ് റഷ്യയിൽ കോവിഡ് ബാധിച്ചത്. കോവിഡ് ആദ്യമായി കണ്ടെത്തിയ ചൈനയിൽ മൂന്നാഴ്ചയായി ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഹോങ്കോങ്, തയ്വാൻ, വിയറ്റ്നാം, തായ്ലാൻഡ്, ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ ഏഷ്യ- പസഫിക് രാജ്യങ്ങളിലും രോഗം കുറയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.