ഗുണനിലവാരമില്ല; ചൈനീസ്​ മാസ്​ക്കും കോവിഡ്​ കിറ്റും യൂറോപ്പിന്​ വേണ്ട

ബെയ്​ജിങ്​: ഗുണനിലവാരമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ചൈനീസ് നിർമിത മെഡിക്കൽ ഉപകരണങ്ങൾ നിരസിച്ച് യൂറോപ്യൻ രാ ജ്യങ്ങൾ. കോവിഡ് ടെസ്​റ്റിങ് കിറ്റും മെഡിക്കൽ മാസ്​ക്കും ഗുണകരമല്ലെന്നാണ് സ്പെയിൻ, തുർക്കി, നെതർലൻഡ്സ്​ അടക്കമുള്ള രാജ്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

വിതരണം ചെയ്ത ആറു ലക്ഷം മാസ്​ക്കുകളാണ് ഡച്ച് ആരോഗ്യ മന്ത്രാലയം തിരിച്ചെടുത്തത്.

ചൈനീസ് നിർമാതാക്കൾ കയറ്റുമതി ചെയ്ത മാസ്​ക്കുകൾ മാർച്ച് 21നാണ് രാജ്യത്തെത്തിയത്. ആരോഗ്യപ്രവർത്തകരുടെ സംഘത്തിന് അന്നുതന്നെ മാസ്​ക്കുകൾ കൈമാറിയിരുന്നു. മാസ്​ക്കിൽ ഉപയോഗിച്ച വലകൾ പ്രവർത്തനരഹിതമാണെന്നും മുഖത്തിന് യോജിക്കുന്നതല്ലെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

ചൈനീസ് കമ്പനിയിൽനിന്ന് ലഭിച്ച പരിശോധന കിറ്റിനും ഗുണനിലവാരമില്ലെന്ന് സ്​പാനിഷ്​ സർക്കാറും വ്യക്തമാക്കിയിട്ടുണ്ട്. വൈറസ് ബാധ സംബന്ധിച്ച കൃത്യമായ നിഗമനത്തിലെത്താൻ ചൈനീസ് ടെസ്​റ്റിങ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയിൽ കഴിയുന്നില്ലെന്നാണ് വിലയിരുത്തൽ.

ചൈനീസ് മെഡിക്കൽ അതോറിറ്റിയുടെ ഔദ്യോഗിക ലൈസൻസ് ഇല്ലാത്ത ഷെൻഷൻ ബയോക്സി ബയോടെക്നോളജി എന്ന കമ്പനിയുടേതാണ് ഉൽപന്നങ്ങളെന്ന്​ ചൈനയിലെ സ്പാനിഷ് എംബസിയും സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    
News Summary - covid 19 china

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.