ആംസ്റ്റർഡാം: കോവിഡ് 19 വ്യാപനത്തിന് തടയിടാനായി നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റട്ട് സ്വീകരിച്ച ന ടപടിക്ക് കൈയടിച്ച് സമൂഹ മാധ്യമങ്ങൾ. പ്രതിപക്ഷ നിരയിലെ എം.പി മാർട്ടിൻ വാൻ റിജിനെ പുതിയ ആരോഗ്യമന്ത്രിയാക്കി നിയമിച്ച് മാർക്ക് റട്ട് ഉത്തരവിറക്കി.
നിലവിലെ ആരോഗ്യമന്ത്രി ബ്രൂണോ ബ്രൂയിൻസ് രാജിവെച്ചതിനെത്തുടർന്ന്
മൂന്ന് മാസത്തെ താൽക്കാലിക നിയമനമാണ് നിയുക്ത ആരോഗ്യമന്ത്രിക്കുള്ളത്. നിയുക്തമന്ത്രിക്ക് ആരോഗ്യരംഗത്തും മന്ത്രിസഭയിലും ഏറെ അനുഭവസമ്പത്തുണ്ടെന്നും മാർക്ക് റട്ട് ട്വിറ്ററിൽ കുറിച്ചു.
മാർക്ക് റട്ട് ഭരണകക്ഷിയായ പീപ്പിൾസ് പാർട്ടി ഫോർ ഫ്രീഡം ആൻഡ് ഡെമോക്രസിയുടേയും മാർട്ടിൻ വാൻ റിജിൻ പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടിയുടേയും നേതാക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.