ൈക്രസ്റ്റ് ചർച്ച്: ഭീകരാക്രമണം നടന്ന ക്രൈസ്റ്റ് ചർച്ചിലെ അൽനൂർ മസ്ജിദ് വിശ ്വാസികൾക്കായി വീണ്ടും തുറന്നുകൊടുത്തു. ശനിയാഴ്ച ഉച്ചയോടെയാണ് മസ്ജിദ് ആളുക ൾക്കായി തുറന്നുെകാടുത്തത്.
മസ്ജിദിെൻറ കവാടത്തിലും കെട്ടിടത്തിലും വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. ആക്രമണത്തിൽ കേടുപാടുകൾ പറ്റിയതിനാൽ കെട്ടിടം നവീകരിക്കുകയും ചെയ്തു.അതേസമയം അൽനൂർ മസ്ജിദിൽ നിന്ന് ഏഴു കി.മീറ്റർ അകലെയുള്ള ലിൻവുഡ് മസ്ജിദ് അടഞ്ഞുകിടക്കുകയാണ്. ഇവിടെ 10 േപരെയാണ് ആക്രമി കൊലപ്പെടുത്തിയത്. സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ പള്ളികളിലുടനീളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
മാർച്ച് 15 വെള്ളിയാഴ്ച ജുമുഅ പ്രാർഥനക്കെത്തിയ 40 പേരാണ് അൽനൂർ മസ്ജിദിൽ ആസ്ട്രേലിയൻ സ്വദേശിയായ ബ്രൻറൺ ടാറൻറ് എന്ന ഭീകരെൻറ തോക്കിനിരയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.