Posted On
date_range Updated On
date_range ലൈംഗികാരോപണം നേരിടുന്ന സി.ബി.എസ് മേധാവി സ്ഥാനമൊഴിഞ്ഞു
ന്യൂയോർക്: യു.എസിലെ പ്രമുഖ മാധ്യമസ്ഥാപനമായ സി.ബി.എസിെൻറ മേധാവി സ്ഥാനത്തുനിന്ന് ലെസ്ലീ മൂൺവെസ് രാജിവെച്ചു. ‘മീ ടു’ കാമ്പയിനിെൻറ ഭാഗമായി ൈലംഗികാരോപണം നേരിട്ട സാഹചര്യത്തിലാണ് രാജി.
രാജി ഇദ്ദേഹം തന്നെയാണ് കഴിഞ്ഞ ദിവസം വെളിെപ്പടുത്തിയത്. ആറിലേറെ സ്ത്രീകളാണ് ലൈംഗികാതിക്രമം നേരിട്ടതായി ഇദ്ദേഹത്തിനെതിരെ ആരോപണമുന്നയിച്ചത്. കമ്പനിയുടെ ഇടക്കാല മേധാവിയായി ജോസഫ് ലാന്നില്ലോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനിടെ മൂൺവെസും കമ്പനിയും ചേർന്ന് 20 ദശലക്ഷം യു.എസ് ഡോളർ സ്ത്രീകളുടെ ഉന്നമനത്തിനായി സംഭാവന ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.