മോസ്കോ: റഷ്യയിലെ ക്രാസ്നോഡർ മേഖലയിൽ 30 പേരെ കൊന്ന് ഭക്ഷിച്ചതായി സംശയിക്കുന്ന ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഏഴുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ക്രാസ്നോഡർ പട്ടണത്തിൽ റോഡ് നവീകരണ ജോലികൾക്കിടെ തൊഴിലാളിക്ക് ലഭിച്ച മൊബൈൽ ഫോണാണ് അതിക്രൂരമായ കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്.
അടുത്തിടെ കാണാതായ 35കാരിയുടെ അവയവങ്ങൾ ഛേദിക്കപ്പെട്ട നിലയിലുള്ള ചിത്രത്തോടൊപ്പം പോസ് ചെയ്ത വ്യക്തിയുടെ ചിത്രം മൊബൈലിൽ കണ്ടെത്തിയിരുന്നു. ദിവസങ്ങൾക്കുമുമ്പാണ് ഇൗ യുവതിയുടെ മൃതദേഹം ബാഗിൽപൊതിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നത്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ ഉടമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ വഴിയരികിൽ കണ്ട മൃതദേഹത്തോടൊപ്പം ഫോേട്ടായെടുത്തതാണെന്നും പിന്നീട് ഫോൺ നഷ്ടപ്പെടുകയായിരുന്നുവെന്നും മൊഴി നൽകി. ഇതു വിശ്വസിക്കാത്ത പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് 1999 മുതൽ കൃത്യം നടത്തിവരുന്നതായി ഇയാളും ഭാര്യയും സമ്മതിച്ചത്.
വീട്ടിൽ നിന്ന് ഛേദിക്കപ്പെട്ട അവയവം സൂക്ഷിച്ച ജാർ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ദിമിത്രി ബക്ഷീവ് എന്ന 35കാരനാണ് പ്രതിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള സൈനിക സ്കൂളിൽ ജീവനക്കാരനാണ്. ഭാര്യ നടാലിയക്കും കൊലപാതകത്തിൽ പങ്കുണ്ടായിരുന്നതായും വീടിെൻറ പല ഭാഗങ്ങളിൽനിന്നായി കൂടുതൽ അവയവങ്ങൾ ലഭിച്ചതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.