കാൻ: ഇൗ വർഷത്തെ കാൻ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സ്വീഡിഷ് സംവിധായകൻ റൂപൺ ഒാസ്റ്റ്ലൻഡിെൻറ ‘ദ സ്ക്വയർ’ പാം ഡി ഒാർ പുരസ്കാരം കരസ്ഥമാക്കി. സ്പാനിഷ് സംവിധായകനും ജൂറി പ്രസിഡൻറുമായ പെദ്രോ അൽമദോവർ പുരസ്കാര പ്രഖ്യാപനം നടത്തി. ‘ദ ബിഗിൾഡ്’ എന്ന ചിത്രം സംവിധാനം ചെയ്ത സോഫിയ കപ്പോളയാണ് മികച്ച സംവിധായിക. ഡയാന ക്രൂഗർ (ഇൻ ദ ഫെയ്ഡ്) മികച്ച നടിയായും ജോക്കിൻ ഫോനിക്സ് (യു വെയർ നെവർ റിയലി ഹിയർ) മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു.
കാനിെൻറ 70ാം വാർഷിക പുരസ്കാരം നിക്കോൾ കിഡ്മാൻ സ്വന്തമാക്കി. ലൈൻ റാംസെ (യു വെയർ നെവർ റിയലി ഹിയർ) മികച്ച തിരക്കഥക്കുള്ള പുരസ്കാരം നേടി. ഒരു മ്യൂസിയം ക്യുറേറ്ററുടെ കഥപറയുന്ന ‘ദ സ്ക്വയർ’ സമകാലീന കലാലോകത്തിലൂടെ ആധുനിക സമൂഹത്തെ വെളിപ്പെടുത്തുന്ന ആക്ഷേപ ഹാസ്യമാണ്. വിമർശകരുടെ പ്രശംസ നേടിയില്ലെങ്കിലും സമകാലികം എന്ന് ജൂറി വിലയിരുത്തി.
കഴിഞ്ഞ 66 വർഷത്തിനിടെ ആദ്യമായാണ് സ്വീഡിഷ് ചിത്രത്തിന് പാം ദി ഒാർ പുരസ്കാരം ലഭിക്കുന്നത്. അൽഫ് സ്േജാബർഗിനുശേഷം രണ്ടാമത്തെ സ്വീഡിഷ് സംവിധായകൻ ആണ് റൂപൺ ഒാസ്റ്റ്ലൻഡ്. ‘മിസ് ജൂലി’ എന്ന ചിത്രത്തിന് 1951ലായിരുന്നു അൽഫ് സ്ജോബർഗിന് പാം ദി ഒാർ ലഭിച്ചത്. ബോംബ് സ്ഫോടനത്തിൽ ഭർത്താവിനെയും കുട്ടിയെയും നഷ്ടപ്പെട്ട ജർമൻ സ്ത്രീയുടെ ജീവിതാവസ്ഥ അവതരിപ്പിച്ചാണ് ഡയാന ക്രൂഗർ മികച്ച നടിയായത്. പെദ്രോ അൽമദോറിെൻറ നേതൃത്വത്തിലുള്ള ജൂറിയിൽ നടൻ വിൽസ് സ്മിത്തും അംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.