ലണ്ടൻ: ബ്രിട്ടനിൽ ജൂൺ എട്ടിന് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി തെരേസ മേയ്യുടെ തീരുമാനത്തിന് പാർലമെൻറിെൻറ അംഗീകാരം. പൊതുസഭയിൽ നടന്ന വോെട്ടടുപ്പിൽ 13 നെതിരെ 522 പേർ തെരഞ്ഞെടുപ്പിനെ അനുകൂലിച്ചു. പാർലമെൻറിെൻറ അംഗീകാരം ലഭിച്ചതോടെ രാജ്യം ഇനി തെരഞ്ഞെടുപ്പ് ചൂടിലേക്കു നീങ്ങും. ചൊവ്വാഴ്ചയാണ് ജൂണിൽ തെരഞ്ഞെടുപ്പു നടത്തുമെന്ന അപ്രതീക്ഷിത നീക്കവുമായി തെരേസ മേയ് രംഗത്തെത്തിയത്. 2020ൽ പൊതുതെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ബ്രെക്സിറ്റാനന്തരം ഡേവിഡ് കാമറൺ പ്രധാനമന്ത്രി പദം രാജിവെച്ചതോടെയാണ് മേയ് അധികാരമേറ്റത്. ജൂൺ 23ന് നടന്ന ഹിതപരിശോധനയിൽ മേയ് പിന്തുണച്ചിരുന്നത് ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽ തുടരുന്നതിനായിരുന്നു. തെരെഞ്ഞടുപ്പ് നേരിടാതെ അധികാരത്തിലെത്തിയ മേയ് സർക്കാറിന് ബ്രെക്സിറ്റ് നടപ്പാക്കാൻ അധികാരമുേണ്ടായെന്ന് ആരോപണമുയർന്നിരുന്നു.
ഇൗ സാഹചര്യത്തിലാണ് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ബ്രെക്സിറ്റ് നടപടികൾ മുന്നോട്ടു കൊണ്ടുപോവാൻ ശക്തമായ ഭരണകൂടം വേണമെന്നാണ് മേയ്യുടെ നിലപാട്. 1974ലാണ് ഇതിനുമുമ്പ് ബ്രിട്ടനിൽ ഇടക്കാല പൊതുെതരഞ്ഞെടുപ്പു നടന്നത്. ഖനി തൊഴിലാളികളുടെ സമരത്തെ നേരിടാൻ ജനപിന്തുണ ആവശ്യപ്പെട്ടു എഡ്വേർഡ് ഹീത്ത് പ്രഖ്യാപിച്ച െതരഞ്ഞെടുപ്പിൽ തൂക്കു പാർലമെൻറിനാണ് ജനം വിധിയെഴുതിയത്.
അതെസമയം പ്രകടനംമൂലം ലേബർ പാർട്ടി നേതാവ് െജറമി കോർബിൻ പ്രതിപക്ഷസ്ഥാനം രാജിവെക്കുമെന്ന ഭയമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കാരണമെന്നും റിപ്പോർട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിൽനിന്നുള്ള ഉന്നതരാണ് വിവരം മാധ്യമങ്ങൾക്ക് നൽകിയത്. മേയ് നാലിന് കോർബിൻ സ്ഥാനമൊഴിയുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ലേബർപാർട്ടിയിൽ പുതിയ നേതൃത്വമെത്തുന്നതോടെ ബ്രെക്സിറ്റ് നടപടികൾ മുന്നോട്ടുകൊണ്ടുപോവാൻ മേയ്ക്ക് വെല്ലുവിളിയാവും. ഇതു തടയുന്നതിനാണ് മേയ് കാലേക്കൂട്ടി കരുക്കൾ നീക്കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബ്രെക്സിറ്റ് നടപടികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തെരേസ മേയ് വിസമ്മതിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിലൂടെ രാഷ്ട്രീയം കളിക്കുകയാണ് താനെന്ന ആരോപണങ്ങൾ മേയ് തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.