ബാഴ്സലോണ: കാൽനടയാത്രക്കാർക്കെതിരെ ഇടിച്ചുകയറി 14 പേരുടെ മരണത്തിനിടയാക്കിയ വാനിെൻറ ഡ്രൈവറെ തിരിച്ചറിഞ്ഞതായി പൊലീസ്. മധ്യ ബാഴ്സലോണയിലെ തിരക്കേറിയ ലാസ് റാംബ്ലാസ് തെരുവിലായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതിയുടെ പേര് വെളിപ്പെടുത്താതെ ട്വിറ്ററിലാണ് കാറ്റലോണിയ പൊലീസ് വിവരം പുറത്തുവിട്ടത്. എന്നാൽ, പ്രതിയുടെ പേര് യൂനുസ് അബൂ യഅ്ഖൂബെന്നാെണന്ന് കാറ്റേലാണിയ ആഭ്യന്തര മന്ത്രി ജാക്വിം ഫോൻ പ്രാദേശിക റേഡിയോയോട് പറഞ്ഞു.
സംഭവശേഷം പ്രതി സ്പാനിഷ് പൗരനെ കുത്തിവീഴ്ത്തി കാറുമായി കടന്നുെവന്ന് െപാലീസ് സംശയിക്കുന്നു. കാറ് ദേസ്വേൻണനടുത്ത് സാൻറിൽ വ്യാഴാഴ്ച രാത്രി കണ്ടെത്തിയിട്ടുണ്ട്. 22 വയസ്സുള്ള മൊറോക്കക്കാരനായ ഇയാൾ രാജ്യം വിേട്ടായെന്ന് അറിയില്ലെന്നും പ്രാദേശിക െപാലീസ് മേധാവി ജോസഫ് ലൂയിസ് ട്രാെപരോ പറഞ്ഞു.
അബൂ യഅ്ഖൂബാണെന്ന് സംശയിക്കുന്ന വ്യക്തി ലാസ് റാംബൽസിന് സമീപം ലാ ബുഖോറിയ മാർക്കറ്റിൽ നിൽക്കുന്ന ചിത്രം തിങ്കളാഴ്ച സ്പാനിഷ് പത്രമായ എൽ പൈയ്സ് പ്രസിദ്ധീകരിച്ചിരുന്നു. പ്രതിക്കായി യൂേറാപ്പിലാകെ പൊലീസ് വലവിരിച്ചിട്ടുണ്ടെന്ന് കാറ്റലേനിയൻ സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.സംഭവത്തിൽ റിപ്പോൾ പട്ടണത്തിലെ മുൻ ഇമാം അബ്ദുൽബാഖി എസ് സാത്തിയുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. സകുടുംബം താമസിക്കുകയായിരുന്ന അബ്ദുൽബാഖിയെ കഴിഞ്ഞ ആഴ്ച കാണാതായിരുന്നു. അദ്ദേഹം മൊറോക്കോയിലേക്ക് പോയിരിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ അേദ്ദഹത്തിെൻറ പങ്കിന് തെളിവില്ല. ബുധനാഴ്ച പൊട്ടിത്തെറിച്ച അൽകനാറിലെ വീട്ടിൽ അേദ്ദഹമുണ്ടായിരുന്നുവോയെന്ന് പരിശോധിക്കാൻ ഡി.എൻ.എ ശേഖരിക്കാനുള്ള ശ്രമത്തിലാണ് െപാലീസ്. ബോംബ് സ്ഫോടനം വൻ ആക്രമണത്തിന് മുന്നൊരുക്കം നടത്തുന്നതിനിടെയാണ് സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.