Posted On
date_range Updated On
date_range അസാൻജിനെ നാടുകടത്തുന്നത് ബ്രിട്ടൻ തടയണമെന്ന് പ്രതിപക്ഷം
ലണ്ടൻ: എക്വഡോർ എംബസിയിൽനിന്ന് അറസ്റ്റ് ചെയ്ത വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യു.എസിലേക്ക് നാടുകടത്തുന്നത് ബ്രിട്ടീഷ് സർക്കാർ എതിർക്കണമെന്ന് പ്രതിപക്ഷമായ ലേബർ പാർട്ടി ആവശ്യപ്പെട്ടു.
ഇറാഖിലെയും അഫ്ഗാനിസ്താനിലെയും നരഹത്യകളെ കുറിച്ച് ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയ അസാൻജിനെ വിട്ടുകിട്ടാൻ കാത്തിരിക്കുകയാണ് യു.എസ്. മനുഷ്യാവകാശ പരമായ കാരണങ്ങൾ മുഖവിലക്കെടുത്ത് ബ്രിട്ടൻ അതിനു തയാറാകരുതെന്നും പ്രതിപക്ഷ നേതാവ് െജറമി കോർബിനും ലേബർ പാർട്ടി വക്താവ് ഡിയാൻ അബ്ബോട്ടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.