കാൻബറ: മുമ്പുണ്ടായിരുന്ന കണക്കുകളെക്കാൾ 36 ലക്ഷം അധികം പെൻഗ്വിനുകൾ അൻറാർട്ടിക്കയിലുള്ളതായി പുതിയ പഠനം. നിലവിൽ മൊത്തം ആറ് മില്യൺ (60 ലക്ഷം) അഡൽ പെൻഗ്വിനുകളാണ് അൻറാർട്ടിക്കയിലുള്ളത്. ആസ്ട്രേലിയ, ഫ്രാൻസ്, ജപ്പാൻ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് പഠനത്തിന് പിന്നിൽ. കൂടുതൽ പെൻഗ്വിനുകളെ കണ്ടെത്തിയത് കൂടുതൽ ഭൗമ^സമുദ്ര സംരക്ഷണത്തിെൻറ ആവശ്യകതയാണ് സൂചിപ്പിക്കുന്നതെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. അൻറാർട്ടിക്കയുടെ കിഴക്ക് തീരപ്രദേശത്ത് 5,000 കി.മീ പരിധിയിലാണ് ഇവർ സർവേ നടത്തിയത്. അൻറാർട്ടിക്കയിൽ 5.9 മില്യണും ഭൂമിയിലാകെ 14 മുതൽ 16 മില്യൺ വരെയും പെൻഗ്വിനുകൾ ഉള്ളതായി ശാസ്ത്രജ്ഞർ വിലയിരുത്തി.
പ്രജനനം നടത്തുന്ന പക്ഷികളുടെ എണ്ണം മാത്രം ഉൾപ്പെടുത്തിയായിരുന്നു ഇതുവരെ കണക്കുകൾ തയാറാക്കിയിരുന്നതെന്ന് ആസ്ട്രേലിയൻ അൻറാർട്ടിക് ഡിവിഷൻ പക്ഷിനിരീക്ഷകൻ ഡോ. ലൂയിസ് എമ്മേർസൺ പറഞ്ഞു. പ്രജനനം നടത്താത്ത പക്ഷികളുടെ കണക്കുകൾ ശേഖരിച്ചിരുന്നില്ല. ഇവ കരയിൽ കൂട്ടമായി ഇരിക്കുന്നതിനു പകരം കടലിൽ ഇരതേടാൻ പോകുന്നതിനാലായിരുന്നു ഇത്. എന്നാൽ, പുതിയ പഠനത്തിൽ പ്രജനനം നടത്തുന്ന പെൻഗ്വിനുകളെക്കാളധികം പ്രജനനം നടത്താത്തവയുണ്ടെന്ന് തിരിച്ചറിഞ്ഞതായി എമ്മേർസൺ പറഞ്ഞു. െഎസില്ലാത്ത പാറകൾ നിറഞ്ഞ പ്രദേശമാണ് പെൻഗ്വിനുകളുടെ പ്രധാന വാസസ്ഥലം. ഇത്തരം പ്രദേശങ്ങളിലാണ് ഗവേഷണകേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.
നിലവിൽ കിഴക്കൻ അൻറാർട്ടിക്കയിൽ ഒമ്പത് സ്ഥിര ഗവേഷണ കേന്ദ്രങ്ങളുള്ളതായും ഇവിടെ ഒരു മില്യണിലധികം പെൻഗ്വിനുകളെ കണ്ടെത്തിയതായും ഗവേഷണ തലവൻ ഡോ. കോളിൻ സൗത്ത്വെൽ വ്യക്തമാക്കി. ഇത് മൊത്തം പെൻഗ്വിനുകളുടെ 29 ശതമാനമാണ്. ഗവേഷണകേന്ദ്രങ്ങൾക്ക് സമീപമുള്ള പ്രജനന പ്രദേശങ്ങൾ കണ്ടെത്തിയാൽ ഭാവിയിൽ പ്രത്യേക സംരക്ഷിത മേഖലയായി പരിഗണിക്കേണ്ട സ്ഥലങ്ങൾ മനസ്സിലാവും. ഇവിടെ ഒാരോ പ്രജനന കാലയളവിലും പെൻഗ്വിനുകൾ 193500 ടൺ ചെറുജീവികളെയും 18,000 ടൺ മീനുകളെയും ഭക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.