Posted On
date_range Updated On
date_range അംഗോളയിൽ വിമാനം തകർന്ന് ഏഴു മരണം
യുവാൻഡ: അംഗോളയിൽ മോശം കാലാവസ്ഥയെ തുടർന്ന് വിമാനം തകർന്ന് ഏഴു പേർ മരിച്ചു. കോംഗോ അതിർത്തിക്കടുത്തുള്ള വടക്കുകിഴക്കൻ നഗരമായ ഡുൻഡോയിൽനിന്ന് യുവാൻഡയിലേക്ക് പറന്നുയർന്ന എയർ ഗുയ്ഷാനോയുടെ ബ്രസീലിയൻ നിർമിത എംപറർ വിമാനമാണ് വ്യാഴാഴ്ച തകർന്നുവീണത്.
വിമാനത്തിെൻറ അവശിഷ്ടങ്ങൾ കണ്ടെടുത്തതായും വിമാനത്തിലുണ്ടായിരുന്ന ഏഴു പേരും മരിച്ചതായും രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ സംഘത്തിെൻറ മേധാവി പെഡ്രോ ഗോൺസാൽവസ് അറിയിച്ചു. വിമാനത്തിെൻറ വലതുചിറകിന് മിന്നലേറ്റതാണ് അപകടകാരണമായതെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.