ജർമൻ കമ്യൂണിസ്​റ്റ്​ പാർട്ടിയെ ഇനി അമീറ മുഹമ്മദ് അലി നയിക്കും

ബർലിൻ: ജർമനിയിലെ പ്രതിപക്ഷ പാർട്ടിയായ ‘ഡീ ലിങ്കെ’യുടെ പാർലമ​െൻററി പാർട്ടിയുടെ നേതാവായി ഹാംബുർഗിൽ നിന്നുള് ള അമീറ മുഹമ്മദ് അലി തെരഞ്ഞെടുക്കപ്പെട്ടു. ഡീറ്റ്മർ ബാർഷ് ആണ് പാർലമ​െൻററി പാർട്ടിയുടെ മറ്റൊരു നേതാവ്.

1980ൽ ഹാംബുർഗിൽ ജനിച്ച അമീറയുടെ പിതാവ് ഈജിപ്ഷ്യൻ പൗരനും അമ്മ ജർമൻകാരിയുമാണ്.

കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ യുവജന വിഭാഗ നേതാവായാണ്​ രാഷ്​ട്രീയ പ്രവേശനം.

ഹൈഡൽ ബർഗ് യൂനിവേഴ്സിറ്റിയിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം 2017 മുതൽ ഓൾഡൻ ബുർഗിൽ നിന്നുള്ള ജർമൻ പാർലമ​െൻറ്​ അംഗമാണ്.

Tags:    
News Summary - ameera muhammed will lead german cmmunist party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.