എഞ്ചിൻ തകരാർ: എയർ ഫ്രാൻസ്​ വിമാനം അടിയന്തരമായി നിലത്തിറക്കി

പാരീസ്​: എഞ്ചിൻ തകരാറിനെ തുടർന്ന്​  എയർ ഫ്രാൻസ്​ വിമാനം അടിയന്തിരമായി നിലത്തിറക്കി. 500 യാത്രക്കാരുമായി പാരീസിൽ നിന്ന്​ ലോസ്​ ആഞ്ചലസിലേക്ക്​ പറന്ന  എയർ ഫ്രാൻസ്​ എ.380 വിമാനമാണ്​ കാനഡയിൽ അടിയന്തരമായി ഇറക്കിയത്​. 

വിമാനത്തി​​െൻറ എൻജിനുകളിലൊന്നിന്​ തകരാർ സംഭവിച്ചതിനെ തുടർന്ന്​ അടിയന്തര ലാൻഡിങ്​ നടത്തിയതെന്നാണ്​ വിവരം. യാത്രക്കിടെ എൻജിനിൽ നിന്ന്​ കനത്ത ശബ്​ദം ഉണ്ടാവുകയും വിമാനത്തിൽ കുലുക്കം അനുഭവപ്പെടുകയും ചെയ്​തിരുന്നതായി യാത്രക്കാർ പ്രതികരിച്ചു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിമാനത്തി​​െൻറ ചിത്രങ്ങളിൽ നിന്ന്​ എൻജിന്​ ഗുരുതരമായ പ്രശ്​നം ഉള്ളതായി മനസിലാക്കാം.

486 യാത്രക്കാരും 24 ജീവനക്കാരുമാണ്​ വിമാനത്തിലുണ്ടായിരുന്നത്​. തകരാർ ശ്രദ്ധപ്പെട്ടതിനെ തുടർന്ന്​ കാനഡ മിലിട്ടറിയുടെ എയർ ബേസിലാണ്​ വിമാനം ഇറക്കിയത്​.

Tags:    
News Summary - Air France A380 Superjumbo Makes Emergency Landing With Damaged Engine–World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.