റോം: യാത്രക്കാരായ ദമ്പതികൾക്ക് കൊറോണ ബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെ കപ്പലിൽ നിന്ന് ഇറങ്ങാനാവാതെ 7000 പേർ. കോസ്റ്റ സ്മെറാൾഡ എന്ന കപ്പലിലെ യാത്രക്കാർക്കാണ് പുറത്തിറങ്ങാൻ അനുവാദം ലഭിക്കാത്തത്. ഇറ്റലിയിലെ റോമിനടുത്ത തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയാണ് കപ്പൽ.
കപ്പൽ യാത്രക്കാരായ ഹോങ്കോങ്ങിൽ നിന്നുള്ള 54കാരിക്കും ഭർത്താവിനും പനിയുണ്ടെന്നും തുടർന്ന് ഇവരെ കൊറോണ പരിശോധനക്ക് വിധേയരാക്കിയതായും കപ്പൽ കമ്പനി വക്താക്കൾ പറഞ്ഞു. ഇവരെ കപ്പലിലെ പ്രത്യേക മുറികളിൽ താമസിപ്പിച്ചിരിക്കുകയാണ്.
മെഡിറ്ററേനിയൻ യാത്രയുടെ ഭാഗമായി സ്പെയിനിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. പരിശോധനയിൽ ഇരുവർക്കും കൊറോണ ബാധയില്ലെന്ന് വ്യക്തമായാൽ മാത്രമേ മറ്റ് യാത്രികർക്ക് ഇറ്റലിയിൽ ഇറങ്ങാൻ കഴിയുകയുള്ളൂ. അതുവരെ ആരും കപ്പൽ വിട്ട് ഇറങ്ങരുതെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.