ഇറ്റലിയിൽ മരിച്ചത് 61 ഡോക്ടർമാർ; 8538 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്

റോം: കോവിഡ് മഹാമാരി കനത്ത നാശം വിതച്ച ഇറ്റലിയിൽ മരിച്ചവരിൽ 61 ഡോക്ടർമാരും. തിങ്കളാഴ്ച 11 ഡോക്ടർമാരുടെ മരണമാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ മരണസംഖ്യ 11,000ത്തോട് അടുക്കുകയാണ്. ആകെ രോഗബാധിതർ ലക്ഷത്തോളമാണ്.

കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിനിടെ നൂറുകണക്കിന് ആരോഗ്യപ്രവർത്തകർക്കാണ് ഇവിടെ വൈറസ് ബാധയേറ്റത്. 8538 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ബാധിച്ചെന്ന് ഇറ്റാലിയൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പറ‍യുന്നു.

മരിച്ച 61 ഡോക്ടർമാരിൽ 40 പേരും ഇറ്റലിയിലെ വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ലൊംബാർഡി നഗരത്തിൽ നിന്നുള്ളവരാണ്. ഇറ്റലിയിലെ ആകെ മരണത്തിന്‍റെ 60 ശതമാനവും ലൊംബാർഡിയിലാണ്.

Tags:    
News Summary - 61 doctors died in italy covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.