ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിച്ചു

ന്യൂഡൽഹി: ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ എണ്ണക്കപ്പലായ ഗ്രേസ് വണ്ണിലെ ഇന്ത്യക്കാരായ 24 ജീവനക്കാരെയും മോചിപ്പിച ്ചതായി കേന്ദ്രം. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മലയാളികളും മോചിതരായവരിൽ ഉണ്ട്. മ​ല​പ്പു​റം വ​ണ്ടൂ​ര്‍ പോ​രൂ​ര്‍ സ്വ​ദേ​ശി പു​ളി​യ​ക്കോ​ട് കെ.​കെ. അ​ബ്ബാ​സി​​​െൻറ മ​ക​ന്‍ അ​ജ്മ​ൽ സാ​ദി​ഖ്​​ (26), ഗു​രു​വാ​യൂ​ർ മ​മ്മി​യൂ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം മു​ള്ള​ത്ത് റോ​ഡി​ൽ ഓ​ടാ​ട്ട് രാ​ജ​​​െൻറ മ​ക​ൻ റെ​ജി​ൻ (40), കാ​സ​ര്‍കോ​ട് ഉ​ദു​മ ന​മ്പ്യാ​ര്‍ കീ​ച്ചി​ല്‍ സ്വ​ദേ​ശി പി. ​പ്ര​ജി​ത്ത് പു​രു​ഷോ​ത്ത​മ​ൻ (32) എന്നിവരാണ് കപ്പലിൽ ഉണ്ടായിരുന്ന മലയാളികൾ.

ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമീഷണറുമായി സംസാരിച്ചെന്നും 24 ഇന്ത്യക്കാരെയും വിട്ടയച്ചതായി സ്ഥിരീകരിച്ചതായും വി. മുരളീധരൻ ട്വീറ്റിലൂടെ അറിയിച്ചു. ഇവർക്ക് ഉടൻ ഇന്ത്യയിലേക്ക് മടങ്ങാനാകും. കഴിഞ്ഞ ജൂലൈ നാലിനാണ് ജിബ്രാൾട്ടൻ കടലിടുക്കിൽ വെച്ച് ഇറാൻ എണ്ണക്കപ്പലായ ഗ്രേസ് വൺ ബ്രിട്ടൻ പിടിച്ചെടുത്തത്.

യൂറോപ്യൻ യൂനിയൻ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നെന്ന് ആരോപിച്ചാണ് ഗ്രേസ് വൺ കപ്പൽ ബ്രിട്ടീഷ് നാവികസേന പിടികൂടിയത്.

Tags:    
News Summary - 24 Indian crew aboard VLCC Grace 1 have been released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.