സിറിയന്‍ പത്രപ്രവര്‍ത്തകയുടെ പാസ്പോര്‍ട്ട് ബ്രിട്ടനില്‍ പിടിച്ചുവെച്ചു

ലണ്ടന്‍: സര്‍ക്കാര്‍വിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധേയയായ സിറിയന്‍ പത്രപ്രവര്‍ത്തകയുടെ പാസ്പോര്‍ട്ട് ബ്രിട്ടീഷ് അധികൃതര്‍ പിടിച്ചുവെച്ചു. സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ കടുത്ത വിമര്‍ശകയായ സൈന ഇര്‍ഹെയ്മിന്‍െറ പാസ്പോര്‍ട്ടാണ് ഹീത്റോ എയര്‍പോര്‍ട്ടില്‍വെച്ച് അധികൃതര്‍ പിടിച്ചുവാങ്ങിയത്.
പാസ്പോര്‍ട്ട് മോഷ്ടിച്ചതാണെന്ന് സിറിയന്‍ അധികൃതരില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നായിരുന്നു അധികൃതരുടെ വാദം.
പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതോടെ, നിലവില്‍ താമസിക്കുന്ന തുര്‍ക്കിയിലേക്ക് മടങ്ങാനാവുമോ എന്നകാര്യം സംശയമാണെന്ന് സൈന പറയുന്നു. സൈന സിറിയന്‍ സര്‍ക്കാറിനെ സമീപിക്കണമെന്നാണ് ബ്രിട്ടീഷ് അധികൃതരുടെ നിലപാട്.
ജനാധിപത്യവിരുദ്ധ സര്‍ക്കാര്‍ പുതിയ പാസ്പോര്‍ട്ട് അനുവദിക്കാന്‍ സാധ്യതയില്ളെന്ന് സൈന പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.