ലണ്ടനിൽ കുട്ടികൾക്ക്​ ഇടുന്ന പേരുകളിൽ ജനപ്രിയം മുഹമ്മദ്​

ലണ്ടൻ: ബ്രിട്ടന്‍ തലസ്ഥാനമായ ലണ്ടനില്‍ നവജാത ശിശുക്കള്‍ക്ക് നല്‍കുന്ന പേരുകളില്‍ ഏറ്റവും ജനപ്രിയമായത് മുഹമ്മദ്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ സര്‍വെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. 798 ആണ്‍കുട്ടികള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ മുഹമ്മദ് എന്ന് പേരിട്ടത്. രണ്ടാം സ്ഥാനത്തുള്ള ഒലിവര്‍ 654 കുട്ടികള്‍ക്കും പേരായി. പെണ്‍കുട്ടികളുടെ പേരില്‍ അമീലിയയാണ് ഒന്നാം സ്ഥാനത്ത്. 717 കുട്ടികള്‍ക്ക് അമീലിയ എന്ന പേര് നല്‍കി. 674 പേരുമായി ഒലിവീയ രണ്ടാം സ്ഥാനത്താണ്.

 ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ സാന്നിധ്യമാണ് മുഹമ്മദ് എന്ന പേരിന് ലണ്ടനില്‍ സ്വീകാര്യത വര്‍ധിക്കാന്‍ കാരണം. എല്ലാ വര്‍ഷവും ബ്രിട്ടനിലെ നവജാതശിശുക്കളുടെ ജനനസര്‍ട്ടിഫിക്കറ്റ് കേന്ദ്രീകരിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്ക്സ് സര്‍വെ നടത്താറുണ്ട്. ആണ്‍കുട്ടികളുടെ പേരുകളില്‍ ഡാനിയല്‍, അലക്‌സാണ്ടര്‍, ആദം, ഡേവിഡ് തുടങ്ങിയ പേരുകള്‍ക്കും ബ്രിട്ടനില്‍ സ്വീകാര്യതയുണ്ട്. പെണ്‍കുട്ടികള്‍ക്ക് സോഫിയ, എമിലി, മായ എന്നീ പേരിടുന്നവരും ഏറെയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 08:57 GMT