ഇസ്ലാം കരീമോവിന് ഉസ്ബകിസ്താന്‍ വിടനല്‍കി

താഷ്കന്‍റ്: അന്തരിച്ച പ്രസിഡന്‍റ് ഇസ്ലാം കരീമോവിന് ഉസ്ബകിസ്താന്‍ വിടനല്‍കി. ജന്മനാടായ സമര്‍കന്ദിലാണ് അദ്ദേഹത്തിന്‍െറ ഖബറടക്ക ചടങ്ങുകള്‍ നടന്നത്. തലസ്ഥാന നഗരിയായ താഷ്കന്‍റില്‍ ആയിരങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി അദ്ദേഹത്തിന്‍െറ വിലാപയാത്രയെ സ്വീകരിച്ചു. താഷ്കന്‍റില്‍നിന്ന് വിമാനത്തില്‍ സമര്‍കന്ദിലേക്ക് കൊണ്ടുവന്ന മൃതദേഹത്തെ ഭാര്യ താത്യാന കരീമോവും മകള്‍ ലോല കരീമോവും അനുഗമിച്ചു.2003 മുതല്‍ പ്രധാനമന്ത്രി പദത്തിലുള്ള ശൗകത് മിര്‍സ്വോയവും ഉപപ്രധാനമന്ത്രി റുസ്തം അസിമോവുമാണ് സമര്‍കന്ദിലെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

മൂന്നു ദിവസത്തെ ദു$ഖാചരണം നടത്തും. കരീമോവ് പിന്‍ഗാമിയെ നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ രാജ്യത്ത് അധികാര വടംവലി നടക്കുമെന്നാണ് കരുതുന്നത്. സാധാരണ സോവിയറ്റ് നേതാക്കള്‍ മരിക്കുമ്പോള്‍ മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നയാള്‍ അധികാരത്തിലേറുമെന്നാണ് ജനങ്ങള്‍ കരുതുന്നത്. എന്നാല്‍, ഉസ്ബകിസ്താനില്‍ എല്ലാം പ്രവചനാതീതമാണെന്ന് പറയപ്പെടുന്നു.

നിരവധി വിദേശ നേതാക്കളും ഉദ്യോഗസ്ഥരും സ്ഥിരീകരിച്ച ശേഷമാണ് കരീമോവിന്‍െറ മരണവിവരം വെള്ളിയാഴ്ച ഒൗദ്യോഗികമായി പുറത്തുവിട്ടത്. അദ്ദേഹം നേരത്തേ തന്നെ മരണപ്പെട്ടതായി കിംവദന്തിയുണ്ടായിരുന്നു. ഏഷ്യയിലെ പ്രധാന ഏകാധിപതികളില്‍ ഒരാളായ കരീമോവ് 27  വര്‍ഷമായി ഉസ്ബകിസ്താനിലെ ഏകാധിപതിയായിരുന്നു. ഭരണകാലത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍  നടത്തിയെന്ന് ആരോപിക്കപ്പെട്ടിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.