തുര്‍ക്കിയില്‍ എം.പിമാരുടെ നിയമപരിരക്ഷ റദ്ദാക്കുന്ന ബില്ലിന് അംഗീകാരം

അങ്കാറ: എംപിമാരെ വിചാരണചെയ്യുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കുന്ന ബില്ലിന് തുര്‍ക്കി പാര്‍ലമെന്‍റിന്‍െറ അംഗീകാരം. പുതിയ നീക്കത്തില്‍ കുര്‍ദ് വിമതര്‍ ആശങ്കയിലാണ്. 550ല്‍ 376 വോട്ടുകള്‍ നേടിയാണ് ബില്‍ പാസാക്കപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച ആദ്യ തവണ സഭയില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ 348 എം.പിമാര്‍ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇത്രയും എം.പിമാരുടെ പിന്തുണയുണ്ടെങ്കില്‍ ബില്‍ പ്രസിഡന്‍റിന് കൈമാറാം.

പാര്‍ലമെന്‍റില്‍  പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സാന്നിധ്യം ഇല്ലാതാക്കാനും ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡവലപ്മെന്‍റ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുമുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്‍ പാസാക്കുന്നതോടെ പ്രസിഡന്‍ഷ്യന്‍ സംവിധാനം കൂടുതല്‍ ശക്തമാവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.