അസാന്‍ജിന്‍െറ എക്വഡോര്‍ അഭയത്തിന് അഞ്ചുവര്‍ഷം തികഞ്ഞു

ലണ്ടന്‍: ലൈംഗികാപവാദ കേസില്‍ കുറ്റാരോപിതനായ വികിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്‍െറ എക്വഡോര്‍ എംബസി വാസത്തിന് അഞ്ചുവര്‍ഷം തികഞ്ഞു. യൂറോപ്യന്‍ അറസ്റ്റ് വാറന്‍റിനെതിരെയാണ് അസാന്‍ജ് എംബസിയില്‍ അഭയംതേടിയത്. അറസ്റ്റ് വാറന്‍റ് സുപ്രീംകോടതി ശരിവെച്ചിരുന്നു. എന്നാല്‍, ആരോപണം അസാന്‍ജ് നിഷേധിച്ചിരുന്നു. തനിക്കെതിരായ അറസ്റ്റ് വാറന്‍റ് നിലനില്‍ക്കുന്നതില്‍ അസാന്‍ജ് കുപിതനാണെന്ന് അഭിഭാഷകര്‍ പറഞ്ഞു.

ശൂന്യാകാശത്തുള്ള താമസംപോലെയാണ് എംബസിയിലേതെന്നാണ് അസാന്‍ജിന്‍െറ വാദം. താമസിക്കുന്ന ചെറിയ മുറി കിടക്കാനും ഓഫിസ് ജോലികള്‍ക്കും വ്യായാമം ചെയ്യാനുമുള്ള ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. വാര്‍ഷികത്തിന്‍െറ ഭാഗമായി അസാന്‍ജിന് പിന്തുണയറിയിച്ച് ലണ്ടനില്‍ പാട്ടി സ്മിത്ത്, ബ്രിയാന്‍ ഇനെ, മിഖായേല്‍ മൂര്‍, നോം ചോംസ്കി എന്നിവരുള്‍പ്പെടെയുള്ള ആക്റ്റിവിസ്റ്റുകള്‍  ഒരുമിച്ചുകൂടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.