ചൈനക്കെതിരെ രൂക്ഷ വിമര്‍ശവുമായി ട്രംപ്

പിറ്റ്സ്ബര്‍ഗ്: ചൈനക്കെതിരെ രൂക്ഷവിമര്‍ശവുമായി റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്.  ചൈന ഏറ്റവും വലിയ  വഞ്ചകനാണെന്നും മെക്സികോ ചൈനയുടെ ചെറിയ പതിപ്പാണെന്നും ട്രംപ് ആരോപിച്ചു. ചൈന അവരുടെ ഉല്‍പന്നങ്ങള്‍ അമേരിക്കയിലേക്ക് തള്ളുകയാണ്. അമേരിക്കയുടെ ബൗദ്ധിക സ്വത്തുക്കള്‍ അടിച്ചെടുത്ത്  ചൈന ബിസിനസ് വളര്‍ത്തുകയാണ്. പിറ്റ്സ്ബര്‍ഗ് സിറ്റിയില്‍ അനുയായികളെ അഭിസംബോധന ചെയ്യവെയായിരുന്നു ട്രംപിന്‍െറ പ്രതികരണം. ജപ്പാന്‍, ജര്‍മനി, സൗദി അറേബ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളെയും ട്രംപ് ആക്രമിച്ചു.

ചൈന അമേരിക്കയിലേക്ക് സ്റ്റീല്‍ ഉല്‍പന്നങ്ങള്‍ തള്ളരുത്. നന്നായി പെരുമാറിയില്ളെങ്കില്‍ ചൈനക്കെതിരെ നികുതി ചുമത്തുമെന്നും ട്രംപ് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.