ചെലവുകുറഞ്ഞ കൃത്രിമ ഹൃദയവുമായി ഡോക്ടര്‍മാര്‍

നെവസബീറിക്സ്: യൂറോപ്പിലും റഷ്യയിലും ഹൃദയം മാറ്റിവെക്കലിന് ഒരുകോടിയോളം ചെലവുവരും. ഈ സാഹചര്യത്തിലാണ് വളരെ ചെലവുകുറഞ്ഞ രീതിയില്‍  കൃത്രിമ ഹൃദയവുമായി സൈബീരിയന്‍ ഡോക്ടര്‍മാരുടെ രംഗപ്രവേശം. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലവിലുള്ള കൃത്രിമ ഹൃദയത്തെക്കാള്‍ അഞ്ചുമടങ്ങ് ചെലവുകുറഞ്ഞ ഹൃദയമാണിത്.

പുതിയ കണ്ടുപിടിത്തത്തോടെ ഹൃദയം മാറ്റിവെക്കുന്നതിനുള്ള ചെലവ്  ഗണ്യമായി കുറയും. നെവസബീറിക്സ് സ്റ്റേറ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സര്‍ക്കുലേഷന്‍ പത്തോളജി വിഭാഗത്തിലെ ഒരുസംഘം ഡോക്ടര്‍മാരാണ് പുതിയ കൃത്രിമ ഹൃദയത്തിന്‍െറ മാതൃക വികസിപ്പിച്ചെടുത്തത്. പന്നിയിലും പശുവിലും ഈ ഹൃദയം പരീക്ഷിച്ചു വിജയിച്ചശേഷം  മനുഷ്യരിലത്തെിക്കാനാണ് ഡോക്ടര്‍മാരുടെ ലക്ഷ്യം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.