ലണ്ടന്‍: യു.കെയില്‍ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഇന്ത്യക്കാരന്‍ അരവിന്ദന്‍ ബാലകൃഷ്ണന് പീഡനക്കേസില്‍ 23 വര്‍ഷം തടവ്. ബലാത്സംഗം, കുട്ടികള്‍ക്കെതിരായ അതിക്രമം, മകളെ തടവിലാക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. 2013ല്‍ മറ്റു രണ്ട് സ്ത്രീകള്‍ക്കൊപ്പം ഇയാളുടെ തടവില്‍നിന്ന് രക്ഷപ്പെട്ട മകള്‍, പതിവായി പിതാവ് ക്രൂരപീഡനത്തിനിരയാക്കിയിരുന്നതായി പരാതി നല്‍കിയിരുന്നു. 30 വയസ്സുവരെ പിതാവ് തടങ്കലിലാക്കിയിരുന്നതായാണ് ഇവരുടെ ആരോപണം. ദൈവത്തെപ്പോലെ കഴിവുകളുള്ളവനാണ് താനെന്ന് അനുയായികളെ തെറ്റിദ്ധരിപ്പിക്കുകയും അവരില്‍ രണ്ടുപേരെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായും പരാതിയുയര്‍ന്നിരുന്നു. ഇന്ത്യയില്‍ ജനിച്ച് സിംഗപ്പൂരില്‍നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ ബാലകൃഷ്ണനായിരുന്നു സൗത് ലണ്ടനില്‍ ഒരു കാലത്ത് രഹസ്യ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.