ബ്രിട്ടനില്‍ മതപാഠശാലകൾ ആധുനിക വിദ്യാഭ്യാസം നിഷേധിക്കുന്നതായി റിപ്പോർട്ട്​

ലണ്ടന്‍: ബ്രിട്ടനില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ജൂത മതസ്ഥാപനങ്ങളില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് മുഖ്യധാരാ വിദ്യാഭ്യാസം നിഷേധിക്കുന്നതായി സന്നദ്ധസംഘടനകള്‍. ഇംഗ്ളീഷ് ഭാഷാപഠനവും മുഖ്യധാരാ വിദ്യാഭ്യാസവും നിഷേധിക്കപ്പെടുന്ന ഈ സ്ഥാപനങ്ങളില്‍ ക്രൂര ശിക്ഷകള്‍ നടപ്പിലാക്കുന്നതായും വിദ്യാര്‍ഥികളെ പതിനെട്ട് വയസ്സില്‍ വിവാഹത്തിന് പ്രേരിപ്പിക്കുന്നുവെന്നും ഇന്‍ഡിപെന്‍ഡന്‍റ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത്തരത്തില്‍ 35 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. അയ്യായിരത്തിലധികം വിദ്യാര്‍ഥികളാണ് ഇവിടങ്ങളില്‍ പഠിക്കുന്നത്. ജൂതമതവിശ്വാസികള്‍ മാത്രം സംസാരിക്കുന്ന യിദ്ദിഷ് ഭാഷയും മതഗ്രന്ഥങ്ങളും മാത്രമാണ് സിലബസിലുള്ളത്.
നാലാം വയസ്സില്‍തന്നെ ഇത്തരം സ്ഥാപനങ്ങളില്‍ പഠനം ആരംഭിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ളീഷ് ഭാഷയും ശാസ്ത്രവും അന്യമാണ്. രാഷ്ട്രീയമായാലും വിനോദമായാലും ലോകത്ത് നടക്കുന്ന സംഭവങ്ങളൊന്നും ഇവരറിയുന്നില്ല. വിദ്യാര്‍ഥികള്‍ മുഖ്യധാരയില്‍നിന്നും പിന്തള്ളപ്പെടാന്‍ അത് കാരണമാവുന്നു. രാജ്യത്തെ മറ്റു സ്ഥാപനങ്ങളില്‍ ഉന്നതപഠനത്തിന് യോഗ്യത ലഭിക്കുന്നില്ല. സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന നിര്‍ദേശം പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ വക്താവ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.