മോസ്കോ: നഴ്സിനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ഡോക്ടർ രോഗിയെ ഇടിച്ചു കൊന്നു. റഷ്യയിലെ ബെൽഗോറോത്ത് നഗരത്തിലെ ആശുപത്രിയിൽ എത്തിയ 56കാരനായ യേവ്ഗനി ബാക്തിനാണ് ഡോക്ടറുടെ ഇടിയേറ്റ് മരിച്ചത്. ഡിസംബർ 29ന് നടന്ന സംഭവത്തിന്‍റെ സി.സി ടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വാർത്താ ചാനലുകളിലും വൈറലായതോടെ ഡോക്ടർ പിടിലായി.
രോഗിയെ മറ്റൊരു ഡോക്ടർ പരിശോധിക്കുന്നതിനിടെയാണ് ഇയ സെലേൻഡിനോവ് എന്ന ഡോക്ടർ മുറിയിലെത്തിയത്. കൂടെ ഉണ്ടായിരുന്ന നഴ്സ് രോഗിയെ ചൂണ്ടി ഇയാളാണ് മോശമായി പെരുമാറിയതെന്ന് പറഞ്ഞു. ഉടൻ തന്നെ "നഴ്സിനെ എന്തിന് സ്പർശിച്ചു" എന്ന് ചോദിച്ച് ഡോക്ടർ രോഗിയെ ഇടിക്കാൻ തുടങ്ങി. രോഗി ഇടിച്ച തറയിലിട്ട ഡോക്ടർ കൂടെ എത്തിയ സഹായിയെയും വെറുതെവിട്ടില്ല.
ഇതിനിടെ രോഗി വീണ്ടും എഴുന്നേറ്റു വന്നെങ്കിലും ഇടിച്ചു നിലത്തിട്ട ശേഷം ഡോക്ടർ പുറത്തേക്ക് പോയി. അൽപ സമയത്തിന് ശേഷം രോഗി എഴുന്നേൽക്കുന്നില്ലെന്ന് കൂടെ വന്ന സഹായി നേരത്തെ പരിശോധിച്ച ഡോക്ടറോടും നഴ്സിനോടും പറഞ്ഞു. ഇടിച്ചിട്ട ഡോക്ടർ തന്നെ രോഗിയെ വന്ന് പരിശോധിച്ചെങ്കിലും യേവ്ഗനി ബാക്തിൻ മരിച്ചിരുന്നു.
സംഭവം വിവദമായതോടെ അന്വേഷണത്തിന് റഷ്യൻ ആരോഗ്യ മന്ത്രി വെറോണിക്ക് ക്വർട്ടോവ ഉത്തരവിട്ടു. തറയിൽ വീണ രോഗിയുടെ തലയോട്ടിക്കും തലച്ചോറിനും പരിേക്കറ്റതാണ് മരണ കാരണമെന്ന്് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നതായി ബെൽഗ്രോഡോ അന്വേഷണ സമിതി അറിയിച്ചു. ഡോക്ടർക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി ബെൽഗ്രോഡോ പൊലീസ് പറഞ്ഞു. ഡോക്ടർക്ക് രണ്ടു വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കുമെന്നാണ് വിവരം. ‘ദ് ബോക്സർ ഡോക്ടർ’ എന്നാണ് രോഗിയെ ഇടിച്ചു കൊന്ന ഡോക്ടറെ റഷ്യൻ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.