സിറിയ: റഷ്യക്കെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന് ആവശ്യം

പാരിസ്/ അങ്കാറ: കഴിഞ്ഞ ദിവസം സിറിയയില്‍ റഷ്യ നടത്തിയ കനത്ത വ്യോമാക്രമണങ്ങളെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍ രംഗത്ത്. പിഞ്ചുകുഞ്ഞുങ്ങളടക്കം 50 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ റഷ്യക്കെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന് ഫ്രാന്‍സും തുര്‍ക്കിയും ആവശ്യപ്പെട്ടു. സിറിയയിലെ ഏകാധിപത്യ ഭരണകൂടത്തെ പിന്തുണക്കുന്ന റഷ്യന്‍ നടപടി മേഖലയില്‍ സമാധാനം പുന$സ്ഥാപിക്കാനുള്ള നീക്കങ്ങളെ തകര്‍ക്കുന്നതാണെന്നും ലോകനേതാക്കള്‍ അഭിപ്രായപ്പെട്ടു. ആക്രമണത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും അപലപിച്ചു. അഞ്ചു വര്‍ഷം പിന്നിട്ട സിറിയന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, റഷ്യയെ പേരെടുത്ത് വിമര്‍ശിക്കാന്‍ അദ്ദേഹം തയാറായില്ല.

അതിനിടെ, ആക്രമണത്തില്‍ പങ്കില്ളെന്ന് റഷ്യ വ്യക്തമാക്കി. ആക്രമണത്തിനു പിന്നില്‍ അമേരിക്കയാണെന്നും അവര്‍ ആരോപിച്ചു. തിങ്കളാഴ്ച അലപ്പോ, ഇദ്ലിബ് പ്രവിശ്യകളിലെ സ്കൂളുകളും ആശുപത്രികളും ലക്ഷ്യമാക്കിയാണ് റഷ്യ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തത്. രണ്ടു സ്കൂളുകളും അഞ്ച് ആശുപത്രികളും ആക്രമണത്തില്‍ തകര്‍ന്നു. ഇതില്‍ ഒരു സ്കൂള്‍ അഭയാര്‍ഥി കേന്ദ്രവും ഒരു ആശുപത്രി മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്‍െറ (എം.എസ്.എഫ്) കീഴിലുള്ളതുമാണ്. സിറിയയിലെ സൈനിക നടപടികള്‍ റഷ്യ നിര്‍ത്തിവെക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴാന്‍ മാര്‍ക് ഐറോള്‍ട്ട് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ റഷ്യന്‍ നീക്കങ്ങള്‍ യുദ്ധക്കുറ്റത്തിന്‍െറ പരിധിയില്‍വരുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ കടുത്ത ഭാഷയിലായിരുന്നു തുര്‍ക്കിയുടെ പ്രതികരണം. ആക്രമണം അവസാനിപ്പിച്ചില്ളെങ്കില്‍ റഷ്യ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു മുന്നറിയിപ്പ് നല്‍കി. തീവ്രവാദി ഗ്രൂപ്പുകളുടേതുപോലെയാണ് റഷ്യയുടെ പ്രവൃത്തികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബ്രിട്ടനുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള നയതന്ത്ര പ്രതിനിധികളും റഷ്യയെ കുറ്റപ്പെടുത്തി രംഗത്തത്തെിയിട്ടുണ്ട്.

അതേസമയം, ആക്രമണങ്ങള്‍ക്കു പിന്നില്‍ അമേരിക്കയാണെന്ന് റഷ്യ ആരോപിച്ചു. യു.എസ് യുദ്ധവിമാനങ്ങളാണ് മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതെന്നും മുമ്പും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും റഷ്യയിലെ സിറിയന്‍ അംബാസഡര്‍ റിയാദ് ഹദ്ദാദ് പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കിടെ സിറിയയിലെ 14 ആശുപത്രികള്‍ക്കുനേരെയെങ്കിലും വ്യോമാക്രമണം നടന്നതായി വിവിധ സന്നദ്ധ സംഘടനകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

അതിനിടെ, ഈയാഴ്ച അവസാനത്തോടെ രാജ്യത്ത് വെടിനിര്‍ത്തലിനുള്ള സാധ്യത പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ് തള്ളി. മ്യൂണിക്കില്‍വെച്ചുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാക്കാനാകില്ളെന്ന് അദ്ദേഹം വ്യക്തമാക്കി. വിമതരുമായും തീവ്രവാദികളുമായും ഇക്കാര്യത്തില്‍ ചര്‍ച്ചപോലും നടത്തിയിട്ടില്ളെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത് പ്രായോഗികമല്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.