ഫ്രാൻസിൽ നീന്തൽ വസ്​ത്രം അഴിപ്പിക്കുന്ന ചിത്രം വൈറൽ

പാരിസ്​: ഫ്രാൻസിൽ മുസ്​ലിം സ്​ത്രീയുടെ നീന്തൽ (ബുർക്കിനി) വസ്​ത്രം പൊലീസ്​ നിർബന്ധിപ്പിച്ച്​ അഴിപ്പിക്കുന്ന ചിത്രം നവമാധ്യമങ്ങളിൽ വൈറലാകുന്നു. കഴിഞ്ഞ ദിവസം ​പാരീസിലെ നീസ്​ ബീച്ചിലായിരുന്നു സംഭവം. പൊലീസി​​െൻറ ഭീഷണിയെ തുടർന്ന്​ ത​​െൻറ മുഴുക്കൈ വ​സ്​ത്രം നീക്കുന്നതാണ്​ ചിത്രത്തിലുള്ളത്​. ഫ്രാൻസിൽ​ അടുത്തിടെയുണ്ടായ തീവ്രവാദ ആക്രമണങ്ങളുടെ പശ്​ചാത്തലത്തിലാണ്​ നിരവധി നഗരങ്ങളിൽ ബുർഖിനി ധരിക്കുന്നത്​ അധികൃതർ നിരോധിച്ചത്​​.

ബുർക്കിനി ധരിക്കുന്നത്​ രാഷ്​ട്രീയ നടപടിയുടെ ഭാഗമായിട്ടാണെന്നും താൻ പ്രസിഡൻറായാൽ രാജ്യത്തെ​ സർവകലാശാലകളിൽ മതവുമായി ബന്ധപ്പെട്ട എല്ലാ അടയാളങ്ങളും നിരോധിക്കുമെന്നും ​മുൻ പ്രസിഡൻറ്​ നികോളസ്​ സർകോസി പറഞ്ഞു. വസ്​ത്രധാരണത്തി​​െൻറ വിഷയം മാത്രമല്ല. ഇതിന്​ പിന്നിൽ രാഷ്​ട്രീയമുണ്ട്​. പ്രകോപനപരമായ കാര്യമാണിത്​. ഇത്​ അവസാനിപ്പിച്ചില്ലെങ്കിൽ പത്തു വർഷത്തിനുള്ളിൽ ശിരോവസ്​ത്രം ധരിക്കാതിരിക്കുന്നത്​ പൊതു തിൻമയാണെന്ന തെറ്റായ ധാരണ മുസ്​ലിം ​പെൺകുട്ടികളിൽ ഉണ്ടാവുമെന്നും സർകോസി പറഞ്ഞു.

അതേസമയം ബുർക്കിനി വിലക്കിനെതിരെ ഹ്യൂമൻ റൈറ്റ്​സ്​ ലീഗ്​ നീസ്​ കോടതിയിൽ ഹരജി നൽകി. മൗലികാവകാശങ്ങളുടെ മേലുള്ള ഗുരുതരവും അന്യായവുമായ അക്രമണമാണിതെന്നാണ്​​ ഹരജിയിൽ പറയുന്നത്​.

 

 

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.