ഇറ്റലിയില്‍ ശക്തമായ ഭൂചലനം; 78 മരണം

റോം: സെന്‍ട്രല്‍ ഇറ്റലിയില്‍ ശക്തമായ ഭൂചലനത്തിൽ 78 പേർ മരിച്ചു. ഇറ്റാലിയന്‍ നഗരമായ പെറുജിയയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ 3.36 നാണ് ഭൂചലനമുണ്ടായത്. തുടര്‍ചലനങ്ങള്‍ റോമിലും ഉണ്ടായതായതായി യു.എസ് ജിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് ചെയ്തു. ഭൂകമ്പത്തെ തുടർന്ന്​ 150 പേരെ കാണാതായിട്ടുണ്ട്​. വടക്കു കിഴക്കൻ റോമിലാണ്​ ഭൂചലനത്തി​​െൻറ പ്രഭവ കേന്ദ്രം.

ഭൂചലനത്തില്‍ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡുകളും പാലങ്ങളും തകരുകയും ചിലയിടങ്ങളില്‍ ശക്തമായ മണ്ണിടിച്ചില്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്നും ഇറ്റാലിയന്‍ അധികൃതര്‍ അറിയിച്ചു. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി മേയർ അറിയിച്ചു.

രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്​ടറുകളടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. 2009ല്‍ അക്വില മേഖലയില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 300 ഓളം പേര്‍ മരിച്ചിരുന്നു.

ഇറ്റലിയെ നടുക്കിയ ഭൂചലനങ്ങള്‍

1908 ഡിസംബര്‍ 28: മെസ്സിന നഗരത്തില്‍ റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 82,000 പേര്‍ മരിച്ചു.
1915 ജനുവരി 13: മധ്യഇറ്റലിയിലെ അവ്സാനോ നഗരത്തില്‍ റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 32,600 പേര്‍ കൊല്ലപ്പെട്ടു.
1930 ജൂലൈ 27: തെക്കന്‍ ഇറ്റലിയിലെ ഇര്‍പിനിയ മേഖലയില്‍ റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്ര രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 1400 പേരുടെ ജീവന്‍ പൊലിഞ്ഞു.
1976 മേയ് ആറ്: ഇറ്റലിയുടെ വടക്കു കിഴക്കന്‍ മേഖലയില്‍ അനുഭവപ്പെട്ട 6.5 തീവ്രതയുള്ള ഭൂചലനത്തില്‍ 976 പേര്‍ മരിച്ചു. 70,000ത്തോളം പേര്‍ ഭവനരഹിതരായി.
1980 നവംബര്‍ 23: 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 2735 ഓളം പേരുടെ ജീവനെടുത്തു. 7500 ലേറെ പേര്‍ക്ക് പരിക്കേറ്റു.
 1997 സെപ്റ്റംബര്‍ 26: 6.4 തീവ്രതയുള്ള രണ്ട് ഭൂചലനങ്ങളില്‍ 11 പേര്‍ കൊല്ലപ്പെടുകയും അസ്സീസിയിലെ ബസലിക്ക സെന്‍റ് ഫ്രാന്‍സിസ് പള്ളിയും വിലമതിക്കാനാവാത്ത ചുവര്‍ ചിത്രങ്ങളും തകരുകയും ചെയ്തു.
 2002 ഒക്ടോബര്‍ 31: ഇറ്റലിയുടെ തെക്കന്‍-മധ്യ മേഖലകളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 30 പേര്‍ മരിച്ചു.
2009 ഏപ്രില്‍ 6: കിഴക്കന്‍ റോമിലുണ്ടായ ശക്തമായ ഭൂചലനം 300 ലേറെ ആളുകളുടെ ജീവനപഹരിച്ചു.
2012 മെയ് 29: വടക്കന്‍ ഇറ്റലിയിലുണ്ടായ ഭൂചലനത്തില്‍ 16 പേര്‍ മരിക്കുകയും 350 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.