ഗ്രീസ് കൈവിട്ട അഭയാര്‍ഥികള്‍ക്ക് മാര്‍പാപ്പ രക്ഷകനായി

വത്തിക്കാന്‍സിറ്റി: സിറിയന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുന്ന യൂറോപ്യന്‍ യൂനിയന്‍ (ഇ.യു) നയത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് 12 സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിച്ചു. ഗ്രീക് ദ്വീപിലെ ലെസ്ബോസില്‍നിന്ന് മടക്കിയയക്കാനിരുന്ന അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ദ്വീപില്‍ പര്യടനം നടത്തുന്നതിനിടയിലാണ്  മാര്‍പാപ്പ തീരുമാനിച്ചത്. അഭയാര്‍ഥി പ്രതിസന്ധിയുടെ ആഴം അവലോകനം ചെയ്യുന്നതിന് ദ്വീപിലത്തെിയതായിരുന്നു അദ്ദേഹം.

ദ്വീപില്‍ അഞ്ചുമണിക്കൂര്‍ ചെലവിട്ട മാര്‍പാപ്പ ഓര്‍ത്തഡോക്സ് സഭാ നേതാവ് ബര്‍ തലോമിയോ, ഗ്രീക് ആര്‍ച്ച് ബിഷപ്  ഐറോസ് എന്നിവരുമായി സംഭാഷണം നടത്തി.സിറിയയില്‍നിന്ന് അഭയംതേടിയത്തെിയ മൂന്നു കുടുംബങ്ങളിലെ അംഗങ്ങളാണ് ശനിയാഴ്ച പോപ്പിനോടൊപ്പം വത്തിക്കാനിലേക്ക് തിരിച്ചത്. സംഘത്തിലെ ആറുപേര്‍ കുട്ടികളാണ്. ദ്വീപിലെ അഭയാര്‍ഥി ക്യാമ്പിലും അഭയാര്‍ഥികളെ തടഞ്ഞുവെച്ച ജയിലുകളിലും കരളലിയിക്കുന്ന കാഴ്ചകളായിരുന്നു പോപ്പിനെ കാത്തിരുന്നത്.  കുടുസ്സുമുറികളില്‍ വിലപിക്കുന്ന നൂറുകണക്കിന് മനുഷ്യപുത്രന്മാര്‍ക്കുവേണ്ടി പോപ് പ്രാര്‍ഥനാനിരതനായി.

ദുരന്തത്തില്‍ അഭയാര്‍ഥികള്‍ ഒറ്റക്കെല്ളെന്നും ഈ യാതനകള്‍ ദൈവം മനസ്സിലാക്കുന്നുവെന്നും മാര്‍പാപ്പ അഭയാര്‍ഥികളെ സമാശ്വസിപ്പിച്ചു. ഗ്രീസ് പരമാവധി സൗകര്യങ്ങള്‍ സജ്ജമാക്കണമെന്നും സ്വന്തം പ്രശ്നങ്ങള്‍ ധാരാളം അഭിമുഖീകരിച്ചുവരുന്ന രാജ്യമാണ് ഗ്രീസെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.