യുക്രൈനില്‍ രണ്ട് ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളെ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: യുക്രൈനിലെ ഉഷ്ഗുറാഡ് മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളായ രണ്ടു ഇന്ത്യക്കാരെ സ്വദേശികള്‍ കുത്തിക്കൊന്നു. മുസഫര്‍നഗറില്‍ നിന്നുള്ള പ്രണവ് ശൈന്‍ദില്യ, ഉത്തര്‍പ്രദേശിലെ ഗസിയബാദ് സ്വദേശിയായ അന്‍കുര്‍ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കു പുറമെ ആഗ്രയില്‍ നിന്നുള്ള ഇന്ദ്രജീത്ത് സിങ് ചൗഹാന് കുത്തേറ്റിട്ടുണ്ട്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മൂന്ന് പേരാണ് ആക്രമണ സംഘത്തിലുണ്ടായിരുന്നത്.

കൊല്ലപ്പെട്ട ശൈന്‍ദില്യ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും അന്‍കുര്‍ സിങ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിയുമാണ്. ചൗഹാന്‍െറ മൊഴി പ്രകാരം മൂന്ന് പേരെ പൊലീസ് കസ്റ്റഡിലെടുത്തു. കൊലപാതകത്തിനുപയോഗിച്ച കത്തിയും മൂന്ന് വിദ്യാര്‍ത്ഥികളുടെ പാസ്പോര്‍ട്ടും മറ്റുരേഖകളും ഇവരില്‍ നിന്ന്
കണ്ടത്തെിയിട്ടുണ്ട്.

മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം ഇവരുടെ വീട്ടിലത്തെിക്കാനാവശ്യമായ എല്ലാ നടപടികളും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. കൂടാതെ യുക്രൈനിലെ ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിദേശകാര്യ ഓഫിസിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.