അസര്‍ബൈജാനും അര്‍മീനിയയും വെടിനിര്‍ത്തി

ബാകു: നാലു ദിവസമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിച്ച് അസര്‍ബൈജാനും അര്‍മീനിയയും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. നഗോര്‍നൊ-കരാബാഖ് മേഖലയുടെ അവകാശത്തര്‍ക്കത്തെ ചൊല്ലിയാണ് ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.
പരസ്പരധാരണപ്രകാരം വെടിനിര്‍ത്തലിന് തയാറാണെന്ന് അസര്‍ബൈജാന്‍ പ്രതിരോധമന്ത്രാലയം  അറിയിച്ചു. അസര്‍ബൈജാന്‍െറ തീരുമാനത്തില്‍ അര്‍മീനിയയും പിന്തുണ പ്രഖ്യാപിച്ചു. തുര്‍ക്കിയുടെ പിന്തുണയുള്ള അസര്‍ബൈജാനും റഷ്യന്‍ പിന്തുണയുള്ള അര്‍മീനിയയും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കാണാന്‍ വിയനയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. റഷ്യ, യു.എസ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.  സംഘര്‍ഷത്തില്‍  ഇരുവിഭാഗങ്ങളിലെയും 46 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ യു.എസും റഷ്യയും ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു.  എന്നാല്‍, നഷ്ടപ്പെട്ട മേഖല അസര്‍ബൈജാന്‍ തിരിച്ചുപിടിക്കുമെന്നതാണ് തുര്‍ക്കിയുടെ ആവശ്യം. സോവിയറ്റ് യൂനിയന്‍െറ പതനത്തോടെ 1991ലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള  നഗോര്‍നൊ-കരാബാഖ് മേഖലയെ ചൊല്ലിയുള്ള തര്‍ക്കം യുദ്ധത്തിലേക്ക് നീങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.